Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദേശീയ അവാർഡ് ജേതാവ് സലിം കുമാർ അഭിനയം നിർത്താൻ പോകുന്നു.എന്തായാലും ഇപ്പോഴല്ല.മൂന്നു വർഷത്തിനു ശേഷം താൻ അഭിനയം പൂർണമായും നിർത്തുമെന്ന് താരം പറഞ്ഞു.അഭിനയത്തിൽ നിന്ന് വിരമിക്കാൻ ഒരാളും ആഗ്രഹിക്കില്ലെന്നും, എന്നാൽ അഭിനയത്തിൽ വിരമിക്കൽ ഘട്ടമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും സലിം കുമാർ പറഞ്ഞു. അഭിനയം മടുത്തതുകൊണ്ടല്ല മറിച്ച് ജീവിതത്തില്‍ ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ളത് കൊണ്ടാണ് അഭിനയം നിർത്തുന്നതെന്ന് താരം പറഞ്ഞു. താൻ ഒരു അഭിനേതാവ് മാത്രമല്ല, അതിനു പുറമേ ഒരു മകനും,അച്ഛനും,ഭർത്താവുമാണ്.അതിനാൽ അവരുടെ ജീവിതത്തിലെ ആഗ്രഹങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്ന് സലിം കുമാർ പറഞ്ഞു.
Leave a Reply