Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 9:29 pm

Menu

Published on October 20, 2016 at 4:06 pm

ഞാന്‍ മറ്റൊരാളുടെ അവയവാവുമായി ജീവിക്കുന്നയാള്‍..സലീംകുമാർ

salim-kumar-underwent-organ-transplantation

അവയദാനത്തിന് പിന്നില്‍ വന്‍തട്ടിപ്പുണ്ടെന്ന ശ്രീനിവാസന്റെ പ്രസ്താവന വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ഹൃദയം മാറ്റിവച്ച ആള്‍ പരസ്യമായി രംഗത്ത് വന്നതോടെ ശ്രീനിവാസന്‍ പ്രസ്താവന തിരുത്തി. അവയവദാനത്തിനെതിരെ നിലപാടെടുത്ത ശ്രീനിവാസന്റെ പ്രസ്താവനയില്‍ വിഷമമുണ്ടെന്ന് നടന്‍ സലിംകുമാര്‍. മറ്റൊരാളുടെ അവയവം സ്വീകരിച്ച് ജീവിച്ചിരിക്കുന്ന ആളാണ് താനെന്നും സലിംകുമാര്‍ പറയുന്നു. ശ്രീനിവാസന്റെ അവയവദാന വിരുദ്ധ നിലപാട് അറിവില്ലായ്മ ആണെന്ന് ഇന്നസെന്റ് അഭിപ്രായപ്പെട്ടിരുന്നു.

എന്തുകൊണ്ടാണ് ശ്രീനിയേട്ടന്‍ അവയവദാനത്തെ എതിര്‍ത്ത് സംസാരിച്ചതെന്ന് അറിയില്ല. അദ്ദേഹത്തിന് ലഭിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കാം ആ പ്രസ്താവന. മറ്റൊരാളുടെ അവയവം സ്വീകരിച്ചയാളാണ് ഞാന്‍. ശ്രീനിയേട്ടന്റെ പ്രസ്താവന എനിക്ക് വിഷമമുണ്ടാക്കി. അവയവ ദാനം ഒരിക്കലും തട്ടിപ്പല്ല. അവയവങ്ങള്‍ ദാനം ചെയ്ത ഒരുപാട് ആളുകള്‍ ഉണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ വരുമ്പോഴാണ് അവയവം സ്വീകരിക്കാന്‍ തയ്യാറാകുന്നത്. കൂടുതല്‍ സുതാര്യമാണ് ഇപ്പോള്‍ ഇന്ത്യയിലെ അവയവദാനം. സലിംകുമാര്‍ സൗത്ത് ലൈവിനോട് പറഞ്ഞു.

സമൂഹം വിലകല്‍പ്പിക്കുന്ന ശ്രീനിവാസനെപ്പോലെ ഉത്തരവാദപ്പെട്ട ഒരാള്‍ ഇത്തരമൊരു പ്രസ്താവന നടത്തരുതായിരുന്നു. ആയുര്‍വേദവും ഹോമിയോയും ഉള്‍പ്പെടെ നിരവധി ചികില്‍സാ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് അലോപ്പതിയിലേക്ക് ഞാന്‍ മാറിയത്. അവയവദാനം കൂടുതല്‍ സുതാര്യവും നിസ്സാരവുമായി മാറുകയും വൈദ്യശാസ്ത്രരംഗം വളരെയേറെ പുരോഗമിക്കുകയും ചെയ്ത കാലത്ത് അവയവദാനത്തെ പിന്തുണക്കുകയാണ് ചെയ്യേണ്ടത്. സലിംകുമാര്‍ സൗത്ത് ലൈവിനോട് പറഞ്ഞു.

ഹെപ്പറ്റിറ്റിസ് ബി വന്ന് മാറിയ ആളാണ് ഞാന്‍. ഹെപ്പറ്റിറ്റിസിന് അലോപ്പതിയില്‍ മരുന്നില്ല, ആയുര്‍വേദത്തിലും ഹോമിയോയിലും മാത്രമേ മരുന്ന് ലഭ്യമാകൂ എന്നാണ് ഇവരുടെ വാദം ഇതൊക്കെ ആളുകളെ പറ്റിക്കലാണ്. അലോപ്പതിയെ പിന്തുണച്ച് ആയുര്‍വേദത്തെ എതിര്‍ക്കുകയല്ല ഞാന്‍. മുമ്പ് നാട്ടുവൈദ്യന്‍മാരെയും ആയുര്‍വേദ ആചാര്യന്‍മാരെയും സമീപിച്ചാല്‍ പച്ചിലക്കൂട്ടുകളും ഇതിന് ആവശ്യമായ മരുന്നുകളും നമ്മളോട് കണ്ടെത്തി കൂട്ടുണ്ടാക്കാനാണ് പറയാറുള്ളത്. പ്രിസര്‍വേറ്റീവ് ഉപയോഗിച്ചല്ലോ ഇപ്പേ ഏറെയും മരുന്നുകള്‍ ഉണ്ടാക്കുന്നത്. ആയുര്‍വേദയും ഹോമിയോയും പരീക്ഷിച്ചാണ് ഞാന്‍ അലോപ്പതിയിലേക്ക് മാറിയത്. വൈദ്യന്‍മാര്‍ കുറിപ്പടി കൊടുക്കുന്നതില്‍ മാറി ഇപ്പോള്‍ മരുന്നിലേക്ക് എത്തിയിരിക്കുന്നു. സ്വാമി നിര്‍മ്മലാന്ദജി മഹാരാജ് മാത്രമാണ് മരുന്നുകള്‍ പറഞ്ഞുകൊടുത്ത് ചികില്‍സ നിര്‍ദേശിക്കാറുള്ള ഒരാള്‍. ഇപ്പോഴും അതുകൊണ്ട് അദ്ദേഹത്തില്‍ ആളുകള്‍ക്ക് വിശ്വാസമുണ്ട്. രോഗികളിലെ അജ്ഞത മുതലെടുക്കാനാണ് പലരും ശ്രമിക്കുന്നത്. എത്ര ഏക്കര്‍ ഔഷധതോട്ടമുണ്ട് ഇവിടെ. വ്യാജ ഔഷധങ്ങളുടെ പേരില്‍ രോഗികളെ പറ്റിക്കുന്ന പലരെയും പൊളിച്ചടക്കുകയാണ് വേണ്ടത്. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഞാന്‍ ഇതൊക്കെ പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News