Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 1:56 pm

Menu

Published on June 25, 2013 at 11:45 am

സല്‍മാന്‍ഖാനെ വിചാരണ ചെയ്തേക്കും

salman-khan-faces-homicide-charge-in-fatal-road-accident-case

മുംബൈ: റോഡരികില്‍ കിടന്നുറങ്ങിയ ആളെ കാര്‍ ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ ചലച്ചിത്രതാരം സല്‍മാന്‍ഖാനെ വിചാരണചെയ്യും. മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് വിചാരണ എന്ന് മുംബൈകോടതി വ്യക്തമാക്കി. ഒരു മാസത്തിനുള്ളില്‍ കോടതി മുമ്പാകെ ഹാജരാകണമെന്നും കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി അറിയിച്ചു. 2002 സെപ്തംബര്‍ 28ന് സല്‍മാന്‍ ഓടിച്ചിരുന്ന ലാന്‍സ്ക്രൂയിസര്‍ നിയന്ത്രണംവിട്ട് ബാന്ദ്രയില്‍ ബേക്കറിക്കുമുന്നില്‍ കിടന്നുറങ്ങുകയായിരുന്ന ആളുകളെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News