Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന് ബ്രിട്ടന്‍ വിസ നിഷേധിച്ചു. സല്‍മാന്‍ഖാൻറെ പുതിയ ചിത്രമായ ‘കിക്ക് ‘ന്റെ ചിത്രീകരണത്തിന് പോകുവാനുള്ള വിസയാണ് നിഷേധിച്ചത്.ഏതെങ്കിലും കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയവര്‍ക്ക് ബ്രിട്ടീഷ് നിയമങ്ങള്‍ രാജ്യത്ത് പ്രവേശനം അനുവദിക്കുന്നില്ല. ഇതിനാലാണ് സല്‍മാന് വിസ നിഷേധിച്ചതെന്നാണ് സൂചനയുണ്ട്.സല്‍മാന്‍ ഓടിച്ച വാഹനം കയറി റോഡരികില്‍ കിടന്നുറങ്ങിയ ഒരള്‍ മരിക്കാനിടയായ സംഭവത്തില്‍ അടുത്തിടെ നരഹത്യാ കുറ്റം ചുമത്തിയിരുന്നു. കൊലക്കുറ്റത്തില്‍ വിചാരണ നേരിടുന്നതിനാലാണ് ഇങ്ങനെ ഒരു നടപടി. ഓഗസ്റ്റ് 10 ഓടെ സല്‍മാന്‍ ചിത്രത്തില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ സല്‍മാന്റെ വിസ നിഷേധിച്ചിട്ടില്ലെന്ന് പിതാവ് സലീംഖാന്‍ പറഞ്ഞു. 10 വര്‍ഷത്തെ ടൂറിസ്റ് വിസ ഇപ്പോഴും സല്‍മാന്റെ കൈയിലുണ്ട്. സിനിമാ ചിത്രീകരണത്തിനായുള്ള വര്‍ക്ക് വിസക്കാണ് ഇപ്പോള്‍ അപേക്ഷ നല്‍കിയത്. നല്‍കിയ അപേക്ഷയില്‍ രണ്ട് രേഖകള്‍ കൂടി ആവശ്യപ്പെട്ടാണ് വിസ തടഞ്ഞു വച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Leave a Reply