Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 2:28 pm

Menu

Published on November 27, 2013 at 5:21 pm

സല്‍മാന്‍ഖാന് ഒരു കാമുകിയെ വേണം!

salman-khanwho-makes-women-swoon-is-looking-for-love

പുതിയ ഒരു പ്രണയത്തിനായി കാത്തിരിക്കുകയാണ് ബോളിവുഡിലെ സൂപ്പർസ്റ്റർ സല്‍മാന്‍ ഖാന്‍.സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ എന്ന റിയാലിറ്റി ഷോയിലാണ് തനിക്കൊരു കാമുകിയെ ആവശ്യമുള്ള കാര്യം താരം തുറന്നു പറഞ്ഞത്.പ്രണയിക്കാന്‍ മനസ്സുണ്ടെങ്കിലും വിചാരിച്ചതുപോലെയൊന്നും കാര്യങ്ങള്‍ നടക്കുന്നില്ലെന്നും പുതിയൊരു പ്രണയത്തിനായി കാത്തിരിക്കുകയാണെന്നും സല്‍മാന്‍ ഖാന്‍ ചാനല്‍ ഷോയിലൂടെ അറിയിച്ചു.മുന്‍പ് ഐശ്വര്യ റായിയും, കത്രീനയുമായി ഉള്ള പ്രണയ ബന്ധങ്ങളിലൂടെ ബോളിവുഡിലെ മസില്‍ ഖാന്‍ വിവാദ കോളങ്ങളില്‍ സ്ഥാനം പിടച്ചിരുന്നു.ഒരു കാലത്ത് തട്ടിയും മുട്ടിയും അങ്ങനെ മുന്നോട്ടുപോയിരുന്നതാണ് സല്‍മാന്‍കത്രീന പ്രണയം.അക്കാലത്ത് വാര്‍ത്തകളില്‍ ഇത്രയേറെ പ്രത്യക്ഷപ്പെട്ട പ്രണയജോഡികള്‍ ബോളിവുഡില്‍ ഇല്ലെന്നുതന്നെ പറയാം.ഇതിനിടെ സല്‍മാന്റെ പഴയ പ്രണയം ഇവരുടെ ബന്ധത്തിനിടയില്‍ വീണ്ടും പ്രശ്‌നങ്ങളുയര്‍ത്തി.അവസാനമായി റോമാനിയന്‍ ടി.വി അവതാരികയായ ലൂലിയ വാന്റ്‌റോറനെ സല്‍മാന്‍ വിവാഹം കഴിക്കാന്‍ പോകുന്നതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു.സല്‍മാന്‍ ഖാന്റെ ആഗ്രഹം ഏത്ര കണ്ട് ഫലപ്രദമാകുമെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33