Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാനോട് ആരാധിക നടത്തിയ വിവാഹാഭ്യർഥന സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇതിലെന്ത് പുതുമ എന്നു ചിന്തിക്കുന്നുണ്ടെങ്കിൽ തെറ്റി. ഈ ആരാധികയുടെ പ്രായമാണ് ഇവിടെ ശ്രദ്ധേയം.വിവാഹാഭ്യർഥന നടത്തിയത് കൗമാരിക്കാരിയാണെന്ന് കരുതിയെങ്കിലും തെറ്റി. സൽമാനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഈ ആരാധിക മൂന്നു വയസുകാരിയാണ്. നിത്യയെന്നാണ് ഈ കൊച്ചു മിടുക്കിയുടെ പേര്.
സല്‍മാന്‍, ഞാന്‍ നിങ്ങളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. ഇതെങ്കിലും സീരിയസ് ആയി എടുക്കണം- ഇതാണ് കുരുന്നു ആരാധികയുടെ ആവശ്യം. സൽമാനുമായുള്ള വയസിന്‍റെ അകലമോ, ഉയരമോ ഈ കുഞ്ഞിന് പ്രശ്നമില്ല. അച്ഛൻ അറിഞ്ഞാൽ ചിലപ്പോൾ സമ്മതിക്കില്ലെന്നും നിത്യ പറയുന്നു.
സല്‍മാന്‍ ഖാന്‍ തന്നെയാണ് മൂന്ന് വയസ്സുകാരിയുടെ വിവാഹാഭ്യര്‍ത്ഥന വീഡിയോ സോഷ്യല്‍ മീഡിയയ്ക്ക് പരിചയപ്പെടുത്തിയത്. ഹൗ സ്വീറ്റ് എന്ന അടുക്കുറിപ്പോടെയാണ് ഈ വിഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തത്.
–
–
Leave a Reply