Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 15, 2026 4:44 am

Menu

Published on December 28, 2013 at 1:26 pm

സമീറാ റെഡ്ഡിയും വിവാഹ ജീവിതത്തിലേക്ക്;പ്രണയ സാഫല്യത്തിന്റെ സന്തോഷത്തിൽ നടി

sameera-reddy-ready-to-get-marriage

‘വാരണം ആയിരം’എന്ന ഒറ്റച്ചിത്രത്തിലൂടെ ആരാധകരെ കീഴടക്കിയ നടിയാണ് സമീരാ റെഡ്ഡി.പലചിത്രങ്ങള്‍ ചെയ്തിട്ടും ഇന്നേവരെ മികച്ച നടിയെന്ന് പേരെടുക്കാന്‍ സമീരയ്ക്ക് കഴിഞ്ഞിട്ടില്ല.എന്നാല്‍ സമീര സജീവമായി സിനിമയിലുണ്ടുതാനും.ആരാധകര്‍ക്ക് നിരാശയും സന്തോഷവും ഒരുമിച്ചുണ്ടാകുന്ന ഒരു വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് സമീരയിപ്പോള്‍.താന്‍ വിവാഹിതയാകാന്‍ പോവുകയാണെന്ന് സമീര വ്യക്തമാക്കി.ദീര്‍ഘനാളായി പ്രണയിയ്ക്കുന്ന അക്ഷയ് വാര്‍ദേയുമായി സമീരയുടെ വിവാഹം നിശ്ചയിച്ചു.ബിസിനസുകാരനായ അക്ഷയും സമീരയും തമ്മിലുള്ള വിവാഹനിശ്ചയം സമീരയുടെ ജന്മദിനമായ ഡിസംബര്‍ 14ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് നടന്നത്.സമീര റെഡ്ഡിയ്ക്ക് കല്യാണം വലിയ സന്തോഷത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ സമീര മാധ്യമങ്ങളോട് പറഞ്ഞത്.ഗ്രീസില്‍ താമസിക്കുന്ന സഹോദരിയ്ക്ക് പങ്കെടുക്കാനുള്ള സൗകര്യം നോക്കിയാണ് നിശ്ചയം ഡിസംബറില്‍ നടത്തിയതെന്നാണ് സമീര പറയുന്നത്.2014ല്‍ വിവാഹം നടത്താനാണ് വീട്ടുകാരുടെ തീരുമാനം.ഒരു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ്‌ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്‌.കോര്‍പ്പറേറ്റ്‌ പശ്‌ചാത്തലത്തില്‍ നിന്നാണ്‌ വരുന്നതെങ്കിലും സിനിമയുമായി ബന്ധമുള്ള ആളാണ്‌ അക്ഷയ്‌.ഓ മൈ ഗോഡ്‌ എന്ന ചിത്രത്തില്‍ അക്ഷയ്‌കുമാര്‍ ഉപയോഗിച്ച ബൈക്ക്‌ ഡിസൈന്‍ ചെയ്‌തത്‌ സമീരയുടെ അക്ഷയ്‌ യുടെ കമ്പനിയായിരുന്നു.ലെജന്റ്‌ എന്ന ചിത്രത്തിനായി ബാലകൃഷ്‌ണയ്‌ക്ക് ബൈക്ക്‌ ഡിസൈന്‍ ചെയ്‌തതും ഈ കമ്പനി തന്നെയായിരുന്നു.ബൈക്കിനെയും ബൈക്കിംഗിനെ കുറിച്ചും സംസാരിച്ച്‌ സംസാരിച്ചാണ്‌ ഇരുവരും പ്രണയത്തിലായതും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News