Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 14, 2026 6:22 am

Menu

Published on March 2, 2016 at 3:18 pm

അശ്ലീല കമന്റിട്ട യുവാവിന് നടി സംസ്‌കൃതി ഷെണോയ് കൊടുത്ത എട്ടിന്റെ പണി

samskruthy-shenoy-deal-the-bad-comment-on-facebook-page

ഫേസ്ബുക്ക് പോസ്റ്റില്‍ അശ്ലീല കമന്റിട്ടയാള്‍ക്ക്  ചുട്ട മറുപടി നൽകി  തെന്നിന്ത്യന്‍ താരം സംസ്‌കൃതി ഷെണോയ്. അശ്ലീല കമന്റിട്ടയാളുടെ പേരും പ്രൊഫൈലുമടങ്ങിയ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് സംസ്‌കൃതി പകരം വീട്ടിയത്. സംഗതി പന്തികേടാണെന്ന് മനസിലാക്കിയ ആരാധകന്‍ പിന്നീട് ഈ കമന്റ് നീക്കം ചെയ്യുകയും തന്റെ അക്കൗണ്ട് തന്നെ ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ താരവും ആ സ്‌ക്രീന്‍ഷോട്ട് നീക്കം ചെയ്തു. പെണ്‍കുട്ടികളുടെ പേടിയാണ് ഇത്തരത്തില്‍ തരംതാഴ്ന്ന രീതിയില്‍ ചിന്തിക്കുന്നവര്‍ മുതലെടുക്കുന്നതെന്ന് സംസ്‌കൃതി പറയുന്നു. പെണ്‍കുട്ടികള്‍ കൃത്യമായി പ്രതികരിക്കുകയാണെങ്കില്‍ ‘അയാള്‍’ അക്കൗണ്ട് പൂട്ടി ഓടിയത് പോലെ എല്ലാവരും ഓടുമെന്നും സംസ്‌കൃതി പറയുന്നു. ചിത്രീകരണ തിരക്കായത് കൊണ്ടാണ് ഇക്കാര്യത്തില്‍ സൈബര്‍ സെല്ലില്‍ പോകാതിരുന്നതെന്നും അയാള്‍ അക്കൗണ്ട് നീക്കം ചെയ്തതിനാല്‍ സ്‌ക്രീന്‍ഷോട്ട് താന്‍ മാറ്റുന്നുവെന്നും താരം അഭിപ്രായപ്പെട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News