Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : മലയാളികളുടെ പ്രിയനടി സംവൃതാ സുനിൽ വിവാഹമോചനത്തിന് ഒരുങ്ങുന്നതായി അടുത്തിടെ പ്രചാരണമുണ്ടായിരുന്നു.സംവൃതയുടെ വിവാഹമോചന വാർത്ത നിരവധി ഓണ്‍ലൈന്‍ മീഡിയകളിലടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു . എന്നാൽ വാര്‍ത്തകള്‍ നിഷേധിച്ച് സംവൃതയുടെ മാതാപിതാക്കള്‍ രംഗത്തെത്തി. ഈ വരുന്ന ഓണത്തിന് സംവൃതയും ഭര്‍ത്താവും കുഞ്ഞും കണ്ണൂരിലെ വീട്ടില്‍ എത്തുമെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.ലാല്‍ജോലിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃത മലയാള സിനിമാ രംഗത്തെത്തിയത്. തുടര്‍ന്ന് മലയാളത്തില്‍ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ സംവൃതയെ തേടിയെത്തി. തിരക്കഥയിലെ ദേവയാനി, കോക്ടെയിലിലെ പാര്‍വതി, മാണിക്കകല്ലിലെ ചാന്ദിനി, അരികയിലെ കല്പന, അയാളും ഞാനും തമ്മിലിലെ സൈനു തുടങ്ങി റോളുകളെല്ലാം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയവയായിരുന്നു.2012ല്‍ അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയ അഖിലെ വിവാഹം ചെയ്ത സംവൃത പിന്നിട് അമേരിക്കയിലേക്ക് താമസം മാറ്റുകയായിരുന്നു.
Leave a Reply