Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സർക്കാർ ജോലി രാജി വെയ്ക്കുന്നു.തൻറെ സിനിമ പ്രവർത്തനത്തിന് ജോലി തടസ്സം സൃഷ്ടിക്കുന്നതിനാലാണ് ജോലി രാജി വെയ്ക്കുന്നതെന്ന് താരം പറഞ്ഞു.വാട്ടര്‍ അതോറിട്ടിയില്‍ ഓവര്‍ സിയറായ പണ്ഡിറ്റ് അടുത്ത മാസം 31 ന് വി.ആർ.എസ് എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.ഇപ്പോൾ ജോലി ചെയ്യുന്ന ഓഫീസിനെ കുറിച്ചുള്ള വിവരങ്ങൾ സന്തോഷ് പണ്ഡിറ്റ് ഇത് വരെ പുറത്ത് വിട്ടിട്ടില്ല.ആരാധകർ അവിടെ വന്ന് തൻറെ സൗര്യജീവിതത്തിന് തടസം സൃഷ്ടിക്കുമെന്നതിനാലാണ് ജോലി സ്ഥലം പറയാത്തതെന്ന് പണ്ഡിറ്റ് പറഞ്ഞു.സിവില്‍ എഞ്ചിനിയറിംഗ് ബിരുദം, എല്‍എല്‍ബി, എം.എ ഹിന്ദി, എം.എ സൈക്കോളജി എന്നിങ്ങനെ 13 ബിരുദങ്ങളുള്ള മലയാളത്തിലെ ഏക താരമാണ് സന്തോഷ് പണ്ഡിറ്റ്.തെരഞ്ഞെടുപ്പിൽ പോളിംഗ് ഓഫീസറായി എത്തിയതോടെയാണ് പണ്ഡിറ്റ് സർക്കാർ ജീവനക്കാരനാണെന്ന് ലോകം അറിയുന്നത്.ഈ ദിവസം പണ്ഡിറ്റിനെ കാണാൻ വേണ്ടി മാത്രം ബൂത്തിൽ വലിയ തിരക്കായിരുന്നു.സിനിമ എടുക്കുന്നത് പോലെയല്ല തെരഞ്ഞെടുപ്പ് ഡ്യൂട്ടിയെന്നും സിനിമയില്‍ തെറ്റ് പറ്റിയാല്‍ റീ ഷൂട്ട് ചെയ്യാം എന്നാൽ തെരഞ്ഞെടുപ്പില്‍ അത് പറ്റില്ല എന്നും താരം പറഞ്ഞു.
Leave a Reply