Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോ തുടങ്ങിയത് മുതൽ വിവാദങ്ങള്‍ക്കിടയിലാണ്.ഇത് ചാനല്‍ റേറ്റിങ് കുത്തനെ ഉയര്‍ത്തി, പരിപാടിയിലെ ചില സമീപനങ്ങളും ഇടപഴകലും അശ്ലീലതയുണ്ടാക്കുന്നതാണെന്നുവരെ അഭിപ്രായമുണ്ടായി. സാംസ്‌കാരിക മന്ത്രിവര പരിപാടിക്കെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. എന്നാല്‍ എ്ന്താണ് യഥാര്‍ത്ഥത്തില്‍ ഇതിനുള്ളില്‍ നടന്നതെന്ന് പരിപാടിയിലെ അംഗമായ സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തുന്നു.ഒരു പ്രമുഖ വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് പണ്ഡിറ്റ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ചെറുപ്പം മുതല്‍ ഒറ്റയ്ക്കു ജീവിച്ച ആളായതുകൊണ്ട് 16 ആളുകള്‍ ഒരു വീട്ടില്‍ താമസിക്കുന്നു എന്നു പറഞ്ഞപ്പോള്‍ അവിടൊരു കൂട്ടുകുടുംബത്തിന്റെ അന്തരീക്ഷമായിരിക്കും എന്നു പ്രതീക്ഷിച്ചാണ് താന്‍ അവിടെ പോയതെന്നും എന്നാല്‍ അവിടെ എത്തിയതിനു ശേഷം അതെങ്ങനെ മലയാളി ഹൗസാകുമെന്നും അതാണോ മലയാളി സംസ്‌കാരം എന്നീ സംശയങ്ങളാണ് തന്നിലുണ്ടായതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
മലയാളീ ഹൗസില്‍ തനിക്കിഷ്ടപ്പെടാത്ത കാര്യങ്ങള്‍ ഏതൊക്കെയെന്ന ചോദ്യത്തിന് സന്തോഷ് പറഞ്ഞത് അവിടത്തെ മത്സരാര്‍ത്ഥികളുടെ നിര്‍ത്താതെയുള്ള പുകവലിയെ കുറിച്ചാണ്. സിഗരറ്റു കുറ്റികള്‍ ആ വിടിന്റെ മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുന്നതു കാണുമ്പോള്‍ ശ്വാസം മുട്ടുമെന്നാണ് സന്തോഷ് പറയുന്നത്. സ്ത്രീകള്‍ വലിക്കുന്നതു കാണുമ്പോള്‍ തോന്നും ഇങ്ങനെയുള്ളവരാണോ മലയാളി ഹൗസില്‍ വന്നത് എന്ന്. സിഗരറ്റ് വലിക്കുന്നത് തെറ്റാണെന്നു ഞാന്‍ പറയില്ല, ഇങ്ങനെ ഒരു വലി ആദ്യമായി കാണുകയാണെന്നാണ് പണ്ഡിറ്റ് പറയുന്നത്. ഒരു നേരം ഭക്ഷണം കിട്ടിയില്ലെങ്കിലും കുഴപ്പമില്ലാത്ത അവര്‍ക്ക് സിഗരറ്റ് കിട്ടാന്‍ വൈകിയാല്‍ ടെന്‍ഷനാണ്. അത് കാണുമ്പോള്‍ ആണ്…സന്തോഷ് തന്റെ അനിഷ്ടം തുറന്നു പറയുന്നു.സാഷ, സിന്ധു, സന്ദീപ് തുടങ്ങിയവരെയാണ് സന്തോഷ് നല്ലവരായി ചൂണ്ടികാണിക്കുന്നത്.
മലയാളി ഹൗസിലെ ചിലരുടെ കെട്ടിപ്പിടുത്തത്തെക്കുറിച്ചും പണ്ഡിറ്റിന്റെ അഭിപ്രായം വ്യക്തമാക്കി. അവിടെ ഒന്നനങ്ങിയാല്‍ കെട്ടിപ്പിടുത്തമാണ് . എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് വീട്ടിലും അങ്ങനെ തന്നെയാണ് എന്നാണ്. അതുകേട്ടപ്പോള്‍ വീണ്ടും ഒരു സംശയം ബാക്കിനിന്നു, എന്തുകൊണ്ട് അവിടെ ഒരു ആണും ആണും തമ്മില്‍ കെട്ടിപിടിക്കുന്നില്ല എന്ന് ഒരു ചിരിയോടെ സന്തോഷ് ചോദിക്കുന്നു. എന്തെങ്കിലും ഒരു കാര്യം കിട്ടാന്‍ നോക്കിയിരിക്കുകയാണ് പെണ്ണുങ്ങളെ കെട്ടിപ്പിടിക്കാന്‍ . അതുമാത്രം അവിടെ ഭംഗിയായി നടക്കുന്നുണ്ട് എന്നാണ് പണ്ഡിറ്റ് പറയുന്നത്.വഴക്കുണ്ടാക്കുന്നതില്‍ മുന്‍പന്മാര്‍ സാഷയും തിങ്കളും ആണ്. മിക്കവാറും തിങ്കളുടെ വഴക്കിനുള്ള കാരണങ്ങള്‍ അറിയുമ്പോള്‍ സഹതാപമാണ് തനിക്ക് തോന്നാറുള്ളതെന്ന് സന്തോഷ് പറയുന്നു. ചെറിയ ബിസ്‌കറ്റിനും തൈരിനും വേണ്ടിയൊക്കെയാണ് തിങ്കള്‍ വഴക്കുണ്ടാക്കിയിരുന്നത്. സ്ത്രീകളോടുള്ള ഷെറിന്റെ സംസാരവും പെരുമാറ്റവും അതിരുവിട്ടതായിരുന്നുവെന്നും ഷെറിന്‍ വാ തുറക്കുന്നതു തന്നെ ആഹാരം കഴിക്കാനും തെറിപറയാനുമാണന്നുമാണ് പണ്ഡിറ്റ് പറയുന്നത്.
രാഹുലിനെ രൂക്ഷമായ ഭാഷയിലാണ് സന്തോഷ് വിമര്‍ശിച്ചത്. ശബരിമല തന്ത്രിയാവാന്‍ യാതൊരു വിധത്തിലുള്ള യോഗ്യതയും ഇല്ലാത്ത ആളാണ് രാഹുല്‍ . അവിടെ കണ്ടത് രാഹുലിന്റെ യഥാര്‍ത്ഥ സ്വഭാവം ആണെങ്കില്‍ ആ വലിയ സ്ഥാനത്തിരിക്കുവാനുള്ള യോഗ്യത രാഹുലിനില്ല എന്ന് താന്‍ പറയുമെന്നാണ് സന്തോഷ് വ്യക്തമാക്കിയത്. ഒരു ബ്രാഹ്മണന്‍ ബ്രഹ്മ മൂഹൂര്‍ത്തത്തില്‍ ഉണരണം എന്നു പറയാറുണ്ട്. ബ്രഹ്മ മൂഹൂര്‍ത്തത്തില്‍ ഒന്നുമല്ലെങ്കിലും അറ്റ് ലീസ്റ്റ് അവര്‍ ബെല്ലടിക്കുമ്പോള്‍ എങ്കിലും ഉണരാനുള്ള മര്യാദ കാണിക്കേണ്ടിയിരുന്നു. ജി. എസ് പ്രദീപിനെ പോലെ ആദരവോടെ കണ്ടിരുന്നവരെയൊക്കെ ഇപ്പോള്‍ അങ്ങിനെ കാണാന്‍ പ്രയാസമുണ്ട് എന്നും പണ്ഡിറ്റ് തുറന്നു പറയുന്നു. ഇതൊക്കെ പോകട്ടെ പരിപാടിയില്‍ തന്നെ ഉള്‍പ്പെടുത്തിയ സൂര്യ ടിവിയെ കുറിച്ചും വിമര്‍ശനം ഉന്നയിക്കാന്‍ സന്തോഷ് ധൈര്യം കാണിച്ചു. താനും ഷെറിനും തമ്മിലുള്ള പ്രശ്‌നം കട്ട് ചെയ്താണ് സൂര്യ അധികൃതര്‍ കാണിച്ചത് എന്നാണ് സന്തോഷ് പറയുന്നത്. ഷോയില്‍ പങ്കെടുത്ത പലരും തങ്ങള്‍ പുറത്തിറങ്ങിയാല്‍ പല വിധത്തിലുള്ള സാമൂഹിക സേവനങ്ങള്‍ എന്ന തരത്തില്‍ വീമ്പിളക്കിയിരുന്നു. അവരൊക്കെ അത് ചെയ്‌തോ എന്നറിയില്ല. താന്‍ പുറത്തിറങ്ങിയ ശേഷം അട്ടപ്പാടിയില്‍ പോയി ഗര്‍ഭിണികളേയും കുട്ടികളേയും കണ്ട് അവര്‍ക്കു വേണ്ട അരിയും ഭക്ഷണസാധനങ്ങളും മറ്റു സഹായങ്ങളും ചെയ്തു.. എന്റെ പുതിയ സിനിമ ഹിറ്റായാല്‍ തുടര്‍ന്നും സഹായങ്ങള്‍ ചെയ്യും എന്നും പറഞ്ഞാണ് പണ്ഡിറ്റ് തന്റെ അഭിമുഖം അവസാനിപ്പിക്കുന്നത്.
എന്തായാലും മലയാളീ ഹൗസ് അവസാനിച്ചു.പക്ഷേ അവിടത്തെ വിശേഷങ്ങൾ പുറത്തുവരുമ്പോൾ ചൂടേറുകയാണ് …….
Leave a Reply