Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:06 pm

Menu

Published on May 4, 2013 at 5:39 am

സരബ്ജിതിന്റെ ആന്തരികാവയവങ്ങള്‍ നീക്കം ചെയ്തിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

sarabjiths-internal-organs-has-taken-away-reported-in-postmotom

ന്യൂദല്‍ഹി: ലാഹോറിലെ ജയിലില്‍ ക്രൂര മര്‍ദനമേറ്റ സരബ്ജിത് സിങ്ങിന്‍െറ മൃതദേഹം ആന്തരികാവയവങ്ങള്‍ നീക്കിയ ശേഷമാണ് ഇന്ത്യക്ക് കൈമാറിയതെന്ന് രണ്ടാമത് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍. ആമാശയം, ഹൃദയം, വൃക്ക, മൂത്രസഞ്ചി എന്നിവ ഉണ്ടായിരുന്നില്ലെന്ന് അമൃത്സര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് വെളിപ്പെടുത്തിയത്. പാകിസ്താനില്‍ നടത്തിയ ആദ്യ പോസ്റ്റ്മോര്‍ട്ടത്തില്‍ ആന്തരികാവയവങ്ങള്‍ നീക്കം ചെയ്തശേഷമാണ് ഇന്ത്യക്ക് മൃതദേഹം കൈമാറിയതെന്ന് അവര്‍ വിശദീകരിച്ചു.
തലക്കു പിന്നില്‍ ശക്തമായ അടിയേറ്റതാണ് മരണത്തിന് പ്രധാനകാരണമായത്. തലയോട്ടി തകര്‍ന്നിട്ടുണ്ട്. ഇടത്തും വലത്തുമായി മൂന്ന് വാരിയെല്ലുകള്‍ പൊട്ടി. പിന്നില്‍ തോളെല്ലിനും പരിക്കുണ്ട്്. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ആക്രമണമാണ് നടന്നതെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ആരോഗ്യവാനായിരുന്നതുകൊണ്ട് ഒറ്റക്കൊരാള്‍ക്ക് സരബ്ജിത് സിങ്ങിനെ ആക്രമിക്കുക പ്രയാസമാണെന്നും, വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഏതാനും ദിവസത്തിനകം ലഭ്യമാക്കാന്‍ കഴിയുമെന്നും വൈദ്യസംഘം പറഞ്ഞു.
ഇതിനിടെ, പാകിസ്താനില്‍ നടന്ന ആദ്യ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും ലഭ്യമായിട്ടുണ്ട്. തലക്കേറ്റ മാരകമായ അടിയാണ് മരണത്തിന് കാരണമായി മാറിയതെന്ന് ഈ റിപ്പോര്‍ട്ടിലും പറയുന്നു. അഞ്ച് സെന്‍റിമീറ്റര്‍ വലുപ്പമുള്ള പരിക്ക് തലയോട്ടിയിലുണ്ട്. മുഖം, കഴുത്ത്, കൈകള്‍ എന്നിവിടങ്ങളിലെല്ലാം പരിക്കുണ്ട്. ആന്തരിക അവയവങ്ങള്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും അതു കിട്ടിയശേഷം വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News