Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:37 am

Menu

Published on May 3, 2013 at 4:15 am

സരബ്ജിത്തിന്റെ മൃതദേഹം നാട് ഏറ്റുവാങ്ങി

sarabjits-body-arrives-in-amritsar

ന്യൂദല്‍ഹി: ലാഹോറിലെ ജിന്ന ആശുപത്രിയില്‍ മരിച്ച ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത് സിങ്ങിന്‍െറ മൃതദേഹം ഇന്ത്യ ഏറ്റുവാങ്ങി. പാകിസ്താന്‍ ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ് ഏതാനും ദിവസമായി ചികിത്സയിലായിരുന്ന ഇന്ത്യന്‍ തടവുകാരനായ സരബ്ജിത് (49) കഴിഞ്ഞ രാത്രി ഒന്നരയോടെയാണ് മരിച്ചത്. നയതന്ത്ര കൂടിയാലോചനകള്‍ക്കൊടുവില്‍, പാകിസ്താന്‍ വിട്ടുനല്‍കിയ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് പ്രത്യേക വിമാനത്തില്‍ സ്വദേശമായ പഞ്ചാബിലെ അമൃത്സറില്‍ എത്തിച്ചു. ബന്ധുക്കളും കേന്ദ്ര-സംസ്ഥാന അധികൃതരും ചേര്‍ന്ന് ഏറ്റുവാങ്ങി.
സംസ്കാരം സരബ്ജിതിന്‍െറ ഗ്രാമമായ ബിഖിവിന്ദില്‍ വെള്ളിയാഴ്ച പൂര്‍ണ സംസ്ഥാന ബഹുമതികളോടെ നടക്കും. പഞ്ചാബില്‍ മൂന്നു ദിവസത്തെ ദു$ഖാചരണം പ്രഖ്യാപിച്ചു. ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ ആശ്വാസധനമായി നല്‍കും. പ്രധാനമന്ത്രി 25 ലക്ഷം രൂപ സഹായധനം അനുവദിച്ചു.
ഉറ്റബന്ധുക്കള്‍ ലാഹോറിലെ ആശുപത്രിയില്‍ സരബ്ജിതിനെ സന്ദര്‍ശിച്ചു മടങ്ങിയത് കഴിഞ്ഞ ദിവസമാണ്. വെന്‍റിലേറ്ററിന്‍െറ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന സരബ്ജിതിനെ അബോധാവസ്ഥയില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്ന് വ്യക്തമായിരുന്നു. നില മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി വെന്‍റിലേറ്ററില്‍ നിന്നു മാറ്റി. തലക്കേറ്റ ക്ഷതം മൂലം തലച്ചോറിന്‍െറയും നാഡീവ്യൂഹത്തിന്‍െറയും പ്രവര്‍ത്തനം മിക്കവാറും നിലച്ചിരുന്നു. പിന്നാലെ ഹൃദയത്തിന്‍െറ പ്രവര്‍ത്തനവും നിലച്ചു. 1990ല്‍ ലാഹോറിലുണ്ടായ ബോംബ് സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നതിന് വധശിക്ഷക്ക് വിധിക്കപ്പെട്ട് ലാഹോറിലെ കോട്ട് ലഖ്പത് ജയിലില്‍ കഴിയുകയായിരുന്ന സരബ്ജിതിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആറ് സഹതടവുകാര്‍ ക്രൂരമായി മര്‍ദിച്ചത്. ഇഷ്ടികകൊണ്ട് മാരകമായി തലക്ക് ഇടിക്കുകയും കുപ്പിച്ചില്ലുകൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു. സരബ്ജിതിനെ ജയിലില്‍ ആക്രമിച്ചവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തു. എന്നാല്‍ വിദഗ്ധ ചികിത്സക്ക് ഇന്ത്യയിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ മാറ്റാന്‍ തയാറല്ലെന്നായിരുന്നു പാകിസ്താന്‍െറ നിലപാട്. സരബിനെ ഇന്ത്യയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്ന് ബന്ധപ്പെട്ടവരെ നേരില്‍ക്കണ്ട് ആവശ്യപ്പെടാനാണ് അവര്‍ എത്തിയത്. എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചെ മരണവാര്‍ത്ത എത്തി. തുടര്‍ന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ബന്ധുക്കളെ സന്ദര്‍ശിച്ചു. വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ്, കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി എന്നിവരും ബന്ധുക്കളെ ചെന്നു കണ്ടു.
സരബ്ജിതിന്‍െറ മരണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തീവ്രദു$ഖം പ്രകടിപ്പിച്ചു
. പാക് ജയിലില്‍ തടവില്‍ കഴിഞ്ഞ ഇന്ത്യന്‍ പൗരനു നേരെയുണ്ടായ മൃഗീയ ആക്രമണത്തില്‍ ഉള്‍പ്പെട്ടവരെ നീതിക്കു മുന്നില്‍ കൊ
ണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ലമെന്‍റില്‍ സരബ്ജിതിന്‍െറ മരണത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രസ്താവന നടത്തി. സരബിന്‍െറ മരണത്തില്‍ പാര്‍ലമെന്‍റ് നടുക്കം പ്രകടിപ്പിച്ചു.
ലാഹോറില്‍ പാകിസ്താന്‍ അധികൃതര്‍ ഇന്ത്യന്‍ ഹൈകമീഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് മൃതദേഹം കൈമാറിയത്.

Loading...

Leave a Reply

Your email address will not be published.

More News