Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം :സോളാര്‍ തട്ടിപ്പ് കേസില്‍ ഇടപാടുകാരെ വീഴ്ത്താൻ പെണ്‍കുട്ടികളെ ഉപയോഗിച്ചിരുന്നതായി സൂചന.ഇടുക്കി ജില്ലയിലാണ് തട്ടിപ്പ് നടത്താനായി സരിത പെണ്‍കുട്ടികളെ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട് വന്നത്. മൂന്നാറിലെ ഒരു പ്രമുഖ റിസോര്‍ട്ട് ഉടമ ഉള്‍പ്പെടെ പലരും മാനക്കേട് ഭയന്ന് പരാതി നല്‍കിയില്ല. കാറ്റാടിയന്ത്രം സ്ഥാപിച്ച് വൈദ്യുതി നല്‍കാം എന്ന് അറിയിച്ച് എത്തുന്ന സരിതയ്ക്ക് ഒപ്പം സുന്ദരികളായ രണ്ട് പെണ്‍കുട്ടികളും കൂടാതെ ഡ്രൈവറും ഉണ്ടാവാറുണ്ട്.കാറ്റാടിയന്ത്രം സ്ഥാപിക്കാമെന്ന ഉറപ്പില്‍ മുഴുവൻ പണവും വാങ്ങും.കൂടാതെ ഇടപാടുകാര്‍ പെണ്‍കുട്ടികളുമായി അടുത്തിടപെഴുകുന്നതിൻറെ വീഡിയോ സരിത രഹസ്യമായി പകർത്തും പിന്നീട് അവർ പണം ആവശ്യപ്പെട്ട് ഫോണ്‍ വിളിക്കുമ്പോള്‍ കൈവശമുള്ള വീഡിയോയുടെ കാര്യം സൂചിപ്പിച്ച് ഭീഷണിപ്പെടുത്തുകയും ചെയും.തുടര്‍ന്ന് മാനക്കേട് ഭയന്ന് ഇടപാടുകാര്‍ സരിതയുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും .ഇത്തരത്തിൽ നിരവധി പേര്‍ സരിതയുടെ തട്ടിപ്പിനിരയായതയാണ് കരുതപ്പെടുന്നത് .
Leave a Reply