Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:32 pm

Menu

Published on June 2, 2014 at 3:45 pm

തന്റെ രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍ യുവരാഷ്ട്രീയ നേതാവെന്ന് സരിതയുടെ വെളിപ്പെടുത്തൽ

saritha-nairs-second-childs-father-is-politician

കോട്ടയം:ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകലുമായി സോളാർ വിവാദ നായിക സരിത എസ് നായർ  വീണ്ടും  രംഗത്ത്.   തന്റെ രണ്ടാമത്തെ കുട്ടിയുടെ പിതാവ് ഒരു യുവ രാഷ്ട്രീയ നേതാവാണെന്നാണ് സരിതയുടെ പുതിയ വെളിപ്പെടുത്തൽ .
ഒരു പ്രമുഖ മലയാളം വാരികയിലാണ് സരിത ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്റെ രണ്ടാമത്തെ കുട്ടിയുടെ പിതാവായ അദ്ദേഹം ഇപ്പോഴും കുട്ടികളുടെ കാര്യത്തില്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും സരിത പറയുന്നു. ആദ്യ വിവാഹ ബന്ധം തകര്‍ന്നകാലം മുതല്‍ തനിക്ക് ഒരു യുവ രാഷ്ട്രീയ നേതാവുമായി അടുപ്പമുണ്ടായിരുന്നുവെന്നും ജീവിതം കൈവിട്ടുപോകുമെന്നു തോന്നിയ പല അവസരത്തിലും അദ്ദേഹമായിരുന്നു ആശ്വാസമായതെന്നും സരിത വെളിപ്പടുത്തുന്നു.ആദ്യ വിവിഹബന്ധം തകര്‍ന്ന കാലത്ത് തനിക്ക് പ്രമുഖനായ ഒരു യുവ രാഷ്ട്രീയ നേതാവുമായി അടുപ്പമുണ്ടായിരുന്നു. യുവ രാഷ്ട്രീയ നേതാവുമായി അടുപ്പം തുടങ്ങുന്നതത്രെ. തന്റെ ജീവതത്തില്‍ സ്‌നേഹവും സന്തോഷവും ആശ്വാസവും തന്ന ആളായിട്ടാണ് സരിത ആ രാഷ്ട്രീയ നേതാവിനെ വിശേഷിപ്പിക്കുന്നത്. തിരുവനന്തപുരത്ത് എത്തിയതിന് ശേഷമാണ് അടുപ്പം കൂടുതല്‍ തലങ്ങളിലേക്ക് വളര്‍ന്നതെന്നും പിന്നീട് അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിലേക്ക് ആ അടുപ്പം വളര്‍ന്നുവെന്നും സരിത വ്യക്തമാക്കുന്നു. കുട്ടികളുടെ കാര്യത്തില്‍ ഇപ്പോഴും ആ രാഷ്ട്രീയ നേതാവ് എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും സരിത പറയുന്നുണ്ട്.അതേസമയം, നേതാവിന്റെ പേര് സരിത വെളിപ്പെടുത്തിയില്ല. നിരവധി രാഷ്ട്രീയ നേതാക്കളുമായി സരിതയ്ക്ക് ബന്ധമുണ്ടായിരുന്നെന്ന് നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു.



Loading...

Leave a Reply

Your email address will not be published. Required fields are marked *

More News