Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോളാര്‍ വിവാദം കത്തി നില്‍ക്കെ വയ്യാവേലിയുമായി സരിത എസ് നായര്‍. വയ്യാവേലി എന്ന പുതിയ ചിത്രത്തില്‍ നായിയായി എത്തുന്ന സരിതയുടെ നൃത്തച്ചുവടുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചിത്രത്തിലെ ആദ്യ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. താന്‍ വയ്യാവേലിയാണെന്നും തരികിടയാണെന്നും തുടങ്ങുന്ന വരികളോടെയാണ് ഗാനം തുടങ്ങുന്നത്.കൗബോയ് തൊപ്പിയും ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് മോഡേണ്‍ വേഷത്തിലാണ് സരിത ഗാനത്തില്‍ ഡാന്‍സ് ചെയ്യുന്നത്. ഒപ്പം ന്യൂജനറേഷന്‍ ഫ്രീക്ക് പിള്ളേരുമുണ്ട്. ഗാനത്തിന്റെ പകുതിയോടെ തന്റെ സ്വതസിദ്ധ വേഷമായ സാരിയിലും സരിത പ്രത്യക്ഷപ്പെടുന്നുണ്ട്.വിവി സന്തോഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അശോക് നായരാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍മ്മാണവും.
–
–
Leave a Reply