Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2025 10:48 am

Menu

Published on April 19, 2014 at 11:54 am

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സരിതയുടെ ഓട്ടോഗ്രാഫിനായി സ്ത്രീകളുടെ തിരക്ക്

saritha-s-nair-visits-kollur-mookambika-temple

കൊല്ലൂര്‍ :മൂകാംബിക ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയ സരിത എസ് നായരുടെ ഓട്ടോഗ്രാഫിനായി സ്ത്രീകളുടെ വൻ തിരക്ക്.അവധിക്കാലമായതിനാൽ ധാരാളം മലയാളികൾ ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തിൻറെ പ്രദക്ഷിണവഴിയില്‍ വച്ച് സ്‌ത്രീകൾ സരിതയുടെ ചുറ്റും കൂടി നിന്നു. താലവുമായി രണ്ടു മക്കൾക്കും അമ്മയ്ക്കുമൊപ്പം ക്ഷേത്രത്തിലെത്തിയ സരിതയ്ക്ക് ക്ഷേത്രജീവനക്കാരുടെ അകമ്പടിയുമുണ്ടായിരുന്നു. വി.ഐ.പി പരിഗണനയോടെ പ്രത്യേക ക്യൂവിലായിരുന്നു സരിത ദർശനം നടത്തിയത്.ഇതേ സമയം സിനിമാ താരങ്ങളായ മീരാനന്ദന്‍ , മഞ്ജുപിള്ള എന്നിവരും ക്ഷേത്രത്തിലെത്തിയിരുന്നെങ്കിലും ഇവര്‍ക്കൊന്നും കിട്ടാത്ത ജനശ്രദ്ധയാണ് സരിതയ്ക്ക് ലഭിച്ചത്.ഇവിടെ ലളിതാംബിക ഗസ്റ്റ് ഹൗസിലാണ് സരിത താമസിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News