Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ആരോഗ്യപ്രശ്നം പറഞ്ഞ് കമ്മീഷന് മുന്നില്‍ ഹാജരാകാതിരുന്ന സരിതാ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോളാര്‍ കമ്മീഷന്‍. ആരോഗ്യപ്രശ്‌നങ്ങളൊക്കെ എല്ലാവര്‍ക്കും ഉണ്ടാകുമെന്നും എന്നാല്‍ ലോകാവസാനം വരെ സരിത തെളിവ് ഹാജരാക്കുമെന്ന് കരുതുന്നില്ലെന്നുമാണ് കമ്മീഷന്‍ പറഞ്ഞത്. സരിതയ്ക്ക് സുഖമില്ലെന്നും ഒരാഴ്ച അവധിവേണമെന്നും സരിതയുടെ അഭിഭാഷകന്‍ കമ്മീഷന് മുന്‍പാകെ അറിയിച്ചിരുന്നു. അപ്പോഴായിരുന്നു കമ്മീഷന്റെ വിമര്‍ശനം ഇനിയും ഈ രീതിയില്‍ മുന്നോട്ടുപോകാനാവില്ല. തിങ്കളാഴ്ച സരിത ക്രോസ് വിസ്താരത്തിന് ഹാജരായേ തീരൂ. ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമാണെങ്കില്‍ കമ്മീഷന്‍ ഒരു മെഡിക്കല്‍ ബോര്‍ഡിനെ വച്ച് അന്വേഷിക്കുമെന്നും, അല്ലെങ്കില്‍ സരിതയുടെ ഡോക്റ്ററെ വിളിച്ചുവരുത്തേണ്ടി വരുമെന്നും കമ്മീഷന്‍ പറഞ്ഞു.
എന്നാൽ സോളാര്‍ കമ്മീഷന്‍ അതിരുകടക്കുന്നുവെന്ന യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്റെ പ്രസ്താവനയില്‍ പി.പി തങ്കച്ചനും, സര്‍ക്കാരിനും നോട്ടീസ് അയക്കാന്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്‍ ഉത്തരവിട്ടിട്ടുണ്ട്.
തങ്കച്ചന്‍ പറയുന്നതുപോലെ കമ്മീഷന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തിരുന്ന് കൊണ്ട് തങ്കച്ചന്‍ നടത്തിയ പരാമര്‍ശത്തെ യു.ഡി.എഫിന്റെ അഭിപ്രായമായിട്ടാണ് കമ്മീഷന്‍ കാണുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താൻ തങ്കച്ചന്‍ ശ്രമിച്ചു എന്നുള്ളതുകൊണ്ടുതന്നെ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്തെന്നും, കമ്മീഷന്‍ ആക്റ്റ് 10എ പ്രകാരമാണ് നടപടിയെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു.
Leave a Reply