Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രിയാകാനൊരുങ്ങിയ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയ്ക്ക് വന്‍തിരിച്ചടി.
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശശികലയ്ക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി ശരിവച്ചു. 2014ല്‍ ബംഗളൂരുവിലെ വിചാരണ കോടതി പ്രതികള്‍ക്കു നാലു വര്‍ഷം തടവും പത്ത് കോടിരൂപ പിഴയും വിധിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ശശികല കീഴടങ്ങണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നാലാഴ്ചയ്ക്കകം വിചാരണ കോടതിയില്‍ കീഴടങ്ങണമെന്നാണ് നിര്‍ദേശം. അടുത്ത 10 വര്‍ഷത്തേക്ക് അവര്‍ക്കിനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.
ഇതോടെ തമിഴ്നാട് മുഖ്യമന്ത്രിസ്ഥാനത്ത് എത്താനുള്ള ശശികലയുടെ നീക്കങ്ങള്‍ക്ക് സുപ്രീം കോടതിവിധി കനത്ത തിരിച്ചടിയായി. ജഡ്ജിമാരായ പി.സി ഘോഷ്, അമിതാവ് റോയ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി.
സുപ്രീം കോടതി, വിധി ശരിവച്ചതോടെ ശശികലയും മറ്റു പ്രതികളും മൂന്നു വര്‍ഷം 10 മാസം തടവ് അനുഭവിക്കുകയും 10 കോടി രൂപ പിഴ അടയ്ക്കുകയും വേണം.
കേസില്‍ 2015ല്‍ ഹൈക്കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കിയിരുന്നു. ഇതേത്തുടര്‍ന്നു കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഈ അപ്പീലിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
നീണ്ട 20 വര്‍ഷത്തെ നിയമയുദ്ധത്തിനാണ് വിധിയോടെ അന്ത്യമായിരിക്കുന്നത്. ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ 1991-’96 കാലത്ത് 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് പരാതി നല്‍കിയത് ബി.ജെ.പി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയാണ്.
ശശികല, ജയലളിതയുടെ വളര്‍ത്തുമകനായിരുന്ന വി.എന്‍ സുധാകരന്‍, ശശികലയുടെ ബന്ധു ഇളവരശി എന്നിവരും കേസില്‍ പ്രതികളായിരുന്നു. അഞ്ചു വര്‍ഷത്തിനിടെ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു കേസ്.
മുഖ്യമന്ത്രിയെന്നനിലയില്‍ ഇക്കാലയളവില്‍ ജയയുടെ മൊത്തം ശമ്പളമാകട്ടെ 60 രൂപ മാത്രവും. പ്രതിമാസം ഒരു രൂപ മാത്രം. 60 രൂപയില്‍ത്തന്നെ 27 രൂപ മാത്രമായിരുന്നു അവര്‍ കൈപ്പറ്റിയിരുന്നത്. 33 രൂപ ഖജനാവിലേക്കു മുതല്‍ക്കൂട്ടിയിരുന്നു.
Leave a Reply