Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ എ.ഐ.എ.ഡി.എം.കെയില്‍ ഭിന്നത.
മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തില്‍ എം.എല്‍.എമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതോടെ, പൊതുസമ്മതനായ ഒരാളെ മുഖ്യമന്ത്രിയാക്കി പ്രശ്‌നം പരിഹരിക്കാനാണ് ഇപ്പോഴത്തെ ശ്രമം. എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ ഇന്ന് 2 മന്ത്രിമാരും രണ്ട് എംപിമാരും കാനല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ റിസോട്ടിലേക്ക് മാറ്റിയ എം.എല്‍.എമാരെ കാണാന്‍ കൂവത്തൂരിലെ റിസോര്‍ട്ടിലെത്തിയ ശശികല അവിടെ നിയമസഭാകക്ഷി യോഗം വിളിച്ചു ചേര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിയമസഭാകക്ഷി നേതാവായ ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്ന കാര്യത്തില്‍ ചില എം.എല്‍.എമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാന്‍ കെ.എ. സെങ്കോട്ടയ്യനെയോ എടപ്പാടി പളനിസാമിയേയോ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്ത ശേഷം മുഖ്യമന്ത്രിയാക്കാനാണ് ഇപ്പോള്‍ നീക്കം നടത്തുന്നത്.
128 എം.എല്‍.എമാരും കൂവത്തൂരിലുണ്ടെന്നാണ് എ.ഐ.എ.ഡി.എം.കെ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എം.എല്‍.എമാരെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാനും പിന്തുണയുണ്ടെന്ന് ഉറപ്പാക്കാനുമാണ് ശശികല നേരിട്ട് കൂവത്തൂരില്‍ എത്തിയിരിക്കുന്നത്.
മഹാബലിപുരത്തെയും കൂവത്തൂരിലെയും രണ്ടു റിസോര്‍ട്ടുകളിലായാണ് ശശികല എം.എല്‍.എമാരെ പാര്‍പ്പിച്ചിരുന്നത്. ശശികലയുടെ സന്ദര്‍ശനം പ്രമാണിച്ച് മഹാബലിപുരത്തെ റിസോര്‍ട്ടില്‍നിന്ന് എം.എല്‍.എമാരെ കൂവത്തൂരിലേക്കു മാറ്റുകയായിരുന്നു.
പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാനായി കെ.എ.സെങ്കോട്ടയ്യനെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. പനീര്‍സെല്‍വത്തിനൊപ്പം പോയ മധുസൂദനനെ മാറ്റിയ ശേഷമായിരുന്നു നടപടി.
Leave a Reply