Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമെന്ന ലോക റെക്കോഡ് ബുര്‍ജ് ഖലീഫയ്ക്ക് നഷ്‌ടമാകാൻ പോകുന്നു. ഇതിനു കാരണം ജിദ്ദയിലുയരുന്ന കിംഗ്ഡം ടവര്‍ എന്ന പുതിയ കെട്ടിടമാണ്.ഇതിൻറെ പണി അടുത്തയാഴ്ചയായിരിക്കുംആരംഭിക്കുക.3280 അടി (ഒരു കിലോമീറ്റര്‍) ഉയരമുള്ള ഈ കെട്ടിടത്തിൻറെ നിർമാണ ചിലവ് ഏകദേശം 123 കോടി ഡോളര്‍ ( 7257 കോടി രൂപ ) വരുമെന്നാണ് കരുതുന്നത്.ചുവന്ന കടലിനഭിമുഖമായി നിർമ്മിക്കാൻ പോകുന്നതിനാൽ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്.കെട്ടിടത്തിന്റെ ഉരുക്ക് ഭാഗങ്ങള്‍ ഉപ്പുകാറ്റ് മൂലം തുരുമ്പെടുക്കാതിരിക്കാൻ 60 മീറ്റര്‍ ആഴത്തിലാണ് അസ്ഥിവാരം പണിയുന്നത്. പൈപ്പ് ഉപയോഗിച്ച് കോണ്‍ക്രീറ്റ് മുകളിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. കടലിൽ നിന്നുള്ള ശക്തമായ കാറ്റ് കെട്ടിടത്തിന് ഹാനികരമാണ്.ഈ പ്രശ്നം പരിഹരിക്കാൻ കെട്ടിടം നിരന്തരമായി രൂപം മാറിക്കൊണ്ടിക്കുന്നതാണ്. അതുകൊണ്ട് തന്നെ കാറ്റ് കെട്ടിടത്തെ ഏശാതെ പോകുമെന്നാണ് ആര്‍ക്കിടെക്ടുകളുടെ നിഗമനം.
Leave a Reply