Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:05 am

Menu

Published on January 8, 2014 at 3:55 pm

വിദേശികള്‍ക്ക് ഇനി തൊഴില്‍ എട്ടുവര്‍ഷത്തേക്ക് മാത്രം.

saudi-arabia-working-time-span-reduced-to-8years

വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ ജോലി ചെയ്യാവുന്ന കാലാവധി എട്ടു വര്‍ഷമായി പരിമിതപ്പെടുത്തുന്നു. വിദഗ്ധരേക്കാള്‍ അവിദഗ്ധരായവര്‍ കൂടുതല്‍ കാലം തൊഴില്‍ ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.ഇതനുസരിച്ച്  എട്ടാം വര്‍ഷത്തില്‍ തൊഴില്‍ ചെയ്യണമെങ്കിൽ  അനുമതി വേണ്ടതായും വരും.സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് ഭരണകൂടം നിയമം കര്‍ശനമാക്കുന്നത്. ഇതിലൂടെ തദേശീയര്‍ക്ക് രാജ്യത്തെ പത്തു ശതമാനം തൊഴില്‍ അവസരങ്ങള്‍  ലഭിക്കും. സൗദിയില്‍ ഭാര്യയുമായി  കഴിയുന്ന വിദേശിയുടെ കാര്യത്തില്‍ രണ്ട് വിദേശ ജോലിക്കാര്‍ എന്ന രീതിയില്‍ പരിഗണിക്കാനാണ്  തീരുമാനിക്കുന്നത്. ഇതിന്റെ ഭാഗമായി തൊഴില്‍  ചെയ്യുന്ന കാലാവധി കണക്കുകൂട്ടാന്‍ പോയിന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ദമ്പതികള്‍ക്ക് 1.5 പോയിന്റുകളും അവരുടെ ഒരു കുട്ടിക്ക് നാലിലൊന്ന് പോയിന്റും  എന്ന രീതിയിലാണ്  കണക്കുകൂട്ടുന്നത്. പരമാവധി മൂന്ന് പോയിന്റുകള്‍ മാത്രമേ ഒരു വിദേശിക്ക് നേടാന്‍ കഴിയൂ. ഇതനുസരിച്ച് നാലുവര്‍ഷം പൂര്‍ത്തിയാക്കിയ വിദേശിക്ക്  1.5 പോയിന്റും ഏഴ് വര്‍ഷമാകുമ്പോള്‍ മൂന്ന് പോയിന്റും കണക്കാക്കും. . . ഈ നടപടി നിലവില്‍ വന്നാല്‍ സൗദിയില്‍ ജോലി ചെയ്യുന്ന  28 ലക്ഷത്തോളം വരുന്ന   ഇന്ത്യക്കാരെ   ദോഷകരമായി ബാധിക്കും. എന്നാല്‍ ഇപ്പോൾ  നിലവില്‍ എട്ടു വര്‍ഷം പൂര്‍ത്തിയാക്കിയവരെ പുറത്താക്കണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News