Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:40 pm

Menu

Published on June 24, 2013 at 11:20 am

സൗദിയില്‍ ഇനി അവധി വെള്ളിയും ശനിയും

saudi-gets-2-day-weekly-off

ജിദ്ദ: സൗദി തൊഴില്‍മേഖലയില്‍ ആഴ്ച്ചയില്‍ ഇനി വെള്ളിയും ശനിയും അവധി ദിവസങ്ങളായി പ്രക്യാപിചിരിക്കുന്നു. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ പ്രത്യേക വിജ്ഞാപന പ്രകാരം ജൂണ്‍ 29 (ശഅ്ബാന്‍ 20) ശനിയാഴ്ച പുതിയ അവധി പ്രാബല്യത്തില്‍ വരും. അതിനാല്‍ ഔദ്യാഗിക അവധി ബാധകമായ സ്ഥാപനങ്ങളില്‍ ഈ ആഴ്ച വ്യാഴം, വെള്ളി ദിനങ്ങള്‍ക്കു പുറമെ ശനിയും അവധി ലഭിക്കും. മന്ത്രാലയ ഓഫീസുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സാമ്പത്തിക, വ്യാപാര, ധനകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം പുതിയ പരിഷ്‌ക്കാരം ബാധകമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതിയ അക്കാദമിക വര്‍ഷം മുതല്‍ക്കായിരിക്കും പുതിയ മാറ്റം ബാധകമാവുക.

വിവിധ ഏജന്‍സികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ദേശീയ സ്ഥാപനങ്ങള്‍, മേഖല-അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സൗദി ശാഖകള്‍ എന്നിവക്ക് അവധി ഏകീകരണം അനിവാര്യമാണ്. അവധി ദിനങ്ങളിലെ വ്യത്യാസം കാരണം രാജ്യത്തെ സാമ്പത്തിക മേഖലയിലുള്ള കനത്ത നഷ്ടം ഒഴിവാക്കുകയാണ് ഏറ്റവും പ്രധാനലക്ഷ്യമെന്നു വിജ്ഞാപനത്തില്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News