Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 23, 2025 12:07 am

Menu

Published on April 12, 2014 at 11:45 am

സൗദിയിൽ സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തി

saudi-medical-team-separate-iraqi-conjoined-twins

റിയാദ്‌:സൗദിയിൽ 11 മാസം പ്രായമുള്ള ഇറാഖി സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തി.കിംഗ്‌ അബുല്‍അസീസ്‌ മെഡിക്കല്‍ സിറ്റിയില്‍ രാവിലെ 7:30 നായിരുന്നു ശസ്ത്രക്രിയ ആരംഭിച്ചത്.കുട്ടികളുടെ നെഞ്ചും വയറും ഒട്ടിയനിലയിലായിരുന്നു.രണ്ടുപേർക്കും കൂടി ഒരു കരളാണുണ്ടായിരുന്നത്.ശാസ്ത്രക്രീയക്ക്‌ മുന്‍പ്‌ നിരവധി പരിശോധനകൾ കുട്ടികൾക്ക് നടത്തിയിരുന്നു.സൗദി ആരോഗ്യമന്ത്രി ഡോ. അബ്ദുള്ള അല്‍-രബീയയുടെ നേതൃത്വത്തിലുള്ള 23 ഡോക്ടരുടെ സംഘമാണ് ശസ്ത്രക്രീയ നടത്തിയത്‌.ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടികളെ ഇൻറന്‍സിവ്‌ കെയര്‍ യൂണിറ്റിലേക്ക് മാറ്റി. ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യര്‍ഥിച്ചു കൊണ്ട് കുട്ടികളുടെ മാതാപിതാക്കൾ ടെലിവിഷനിലൂടെ അപേക്ഷ നൽകിയിരുന്നു.ഇത് സൗദി രാജാവ്‌ അബ്ദുള്ള കാണാനിടയായത് ഇവർക്ക് തുണയാവുകയായിരുന്നു. ശസ്ത്രക്രിയയുടെ പൂർണ ചിലവ് സൗദി സർക്കാർ വഹിക്കുമെന്നറിയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News