Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:58 am

Menu

Published on January 10, 2014 at 1:47 pm

സൗദി രാജകുമാരന് വധശിക്ഷ ഉറപ്പായി.

saudi-prince-facing-execution-for-murder

സൗദിയിൽ കൊലക്കേസിൽ പ്രതിയായ സൗദിരാജകുമാരന് വധശിക്ഷ ഉറപ്പായി .കൊല്ലപ്പെട്ട  വ്യക്തിയുടെ ബന്ദുക്കൾ മാപ്പ് നല്‍കാന്‍ തയ്യാറല്ല എന്ന്  അറിയിച്ചതോടെ  രാജകുമാരന്  വധശിക്ഷ ഉറപ്പായി. കൊല്ലപ്പെട്ട വ്യക്തിയുടെ പിതാവ് സൗദി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ സല്‍മാന്‍ രാജകുമാരന് കഴിഞ്ഞ ദിവസം നല്കിയ പരാതിയിൽ അടിയന്തിര നടപടിയെടുക്കാൻ പറഞ്ഞിരുന്നു. സൗദി രാജകുമാരന്  കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നെങ്കിലും കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങൾ  മാപ്പ് നല്കാൻ തയ്യാറായാൽ  വധശിക്ഷയിൽ നിന്ന്  ഒഴിവാക്കാമെന്ന് കോടതി വിധിച്ചിരുന്നു.എന്നാൽ കൊല്ലപ്പെട്ട വ്യക്തിയുടെ പിതാവുമായി  രാജകുമാരന്റെ കുടുംബം പലതവണ ചർച്ച നടത്തിയിട്ടും  ആവശ്യപ്പെടുന്ന തുക നല്കാമെന്ന് വാഗ്ദാനം നല്കിയിട്ടും  കൊല്ലപ്പെട്ട വ്യക്തിയുടെ പിതാവ് വഴങ്ങിയില്ല.നിയമം എല്ലാവർക്കും  ഒരു പോലെയാണെന്നും യാതൊരു  വ്യത്യാസവുമില്ലെന്നും സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News