Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 20, 2025 7:36 pm

Menu

Published on June 13, 2013 at 6:26 am

14 വയസ്സുള്ള വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തി

school-girl-gang-raped-killed-in-wb

പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ 14 വയസ്സുള്ള വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തി. സംഭവത്തെത്തുടര്‍ന്ന് അയല്‍ക്കാരനായ ബിമല്‍ സര്‍ദാറിനെ അറസ്റ്റുചെയ്തു. കൂട്ടുപ്രതികളായ രണ്ടു പേര്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുകയാണ്.

ബരാസത്തില്‍ കോളേജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തശേഷം കൊന്ന വാര്‍ത്തയുടെ നടുക്കം മാറുംമുന്‍പാണ് ഈ കൊടുംക്രൂരത.

ബിമലിനൊപ്പം പെണ്‍കുട്ടി പോകുന്നതുകണ്ട നാട്ടുകാരില്‍ ചിലരാണ് ഇയാളെ പിടികൂടി മര്‍ദിച്ചശേഷം പോലീസിന് കൈമാറിയത്. ഇയാള്‍ കുറ്റം സമ്മതിച്ചു. മറ്റു രണ്ടുപ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.
നാദിയ ജില്ലയിലെതന്നെ ശാന്തിപ്പുര്‍ പ്രദേശത്ത് കുട്ടിയുടെ മൃതദേഹം മണ്ണില്‍ കുഴിച്ചിട്ടനിലയില്‍ നാട്ടുകാര്‍ കണ്ടെത്തി. ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News