Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 15, 2026 7:01 pm

Menu

Published on June 25, 2014 at 3:53 pm

വൈകിയെത്തിയ മന്ത്രിയെ വിമർശിച്ചതിന് അധ്യാപികയെ സ്ഥലം മാറ്റി

school-principle-transferred-for-speech-against-minister

തിരുവനന്തപുരം: സ്‌കൂളിലെ ഉദ്‌ഘാടനച്ചടങ്ങിന് വൈകിയെത്തിയ വിദ്യാഭ്യാസമന്ത്രിയെ പ്രസംഗത്തിനിടെ വിമര്‍ശിച്ചതിന്  പ്രധാനാധ്യാപികയെ   സ്ഥലംമാറ്റി.കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഹെഡ്മിസ്ട്രസ് ആയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കെകെ ഊര്‍മിളാ ദേവിയെയാണ് അയിലം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലേയ്ക്ക് മാറ്റിയത്.  വിദ്യാര്‍ത്ഥികളുടെ പഠിപ്പ്മുടക്കി ഉദ്ഘാടനം നടത്തിയതിനെതിരെയും മന്ത്രി ഇരിക്കെ പൊതുവേദിയില്‍ അധ്യാപിക പ്രതികരിച്ചിരുന്നു.ജില്ലയിലെ സ്‌കൂളുകളില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം കഴിഞ്ഞ 16 നായിരുന്നു കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടത്തിയത്‌.  രാവിലെ 11 മണിയ്ക്ക്  തുടങ്ങേണ്ട യോഗം മന്ത്രി വൈകിയത് കാരണം പന്ത്രണ്ടരയ്‌ക്കേ തുടങ്ങാനായുള്ളൂ. മാത്രവുമല്ല യോഗം തീര്‍ന്നപ്പോള്‍ ഒരു മണികഴിഞ്ഞിരുന്നു. ഇത് കാരണം ഈ ക്ലാസ്സുകളിലെ കുട്ടികളുടെ ഉച്ചവരെയുള്ള ക്ലാസ്സ് മുടങ്ങിയിരുന്നു.  മാത്രവുമല്ല യോഗം തീര്‍ന്നപ്പോള്‍ ഒരു മണികഴിഞ്ഞിരുന്നു. ഇത് കാരണം ഈ ക്ലാസ്സുകളിലെ കുട്ടികളുടെ ഉച്ചവരെയുള്ള ക്ലാസ്സ് മുടങ്ങിയിരുന്നു. നിരന്തരം ഇത്തരം ഉദ്ഘാടനങ്ങള്‍ കാരണം കുട്ടികളുടെ പഠിപ്പ് മുടങ്ങുന്നതിനെതിരെയാണ് പ്രിന്‍സിപ്പല്‍ ഹെഡ്മിസ്ട്രസ്സ് ആയ ഊര്‍മിളാ ദേവി പ്രതികരിച്ചത്. മന്ത്രിയുടെ പ്രസംഗം കഴിഞ്ഞ ശേഷം സംസാരിച്ച ഊര്‍മിളാ ദേവി, ഇത്തരത്തിലുള്ള ഉദ്ഘാടനങ്ങള്‍ കുട്ടികളുടെ പഠിപ്പ് മുടക്കി കൊണ്ടാകരുതെന്ന് മന്ത്രിയോടായി ആവശ്യപ്പെട്ടത്. മാത്രവുമല്ല പഠിപ്പ് മുടങ്ങാത്ത തരത്തിലാകണം ഉദ്ഘാടനങ്ങള്‍ ക്രമീകരിക്കാനും. ഉദ്ഘാടനങ്ങള്‍ കാരണം മുടങ്ങുന്ന ക്ലാസ്സുകള്‍ പിന്നെ ക്രമീകരിക്കാന്‍ അധ്യാപകര്‍ നേരിടുന്ന ബുദ്ധിമുട്ടും പ്രഥമാധ്യാപിക മന്ത്രി ഇരിക്കെ പ്രതികരിച്ചത്. മന്ത്രിക്കെതിരെയല്ല തന്റെ പ്രതികരണമെന്നും യോഗം സംഘടിപ്പിച്ച ഡിസ്ട്രിക്ട് സെന്റര്‍ ഓഫ് ഇംഗ്ലീഷിലെ ഓഫീസര്‍മാരാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ യോഗത്തില്‍ വെച്ച് മന്ത്രി പ്രഥമാധ്യാപികയുടെ ആവശ്യത്തോട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ പ്രഥമാധ്യാപികയ്ക്ക് മറുപടി ഡിസ്ട്രിക്ട് സെന്റര്‍ ഓഫ് ഇംഗ്ലീഷിന്റെ ജില്ലാ ഓഫീസര്‍ യോഗത്തില്‍ വെച്ച് നല്‍കി.മന്ത്രി ഇരിക്കെ പ്രതികരിച്ച കാര്യങ്ങളെക്കുറിച്ച് അറിയാനായി അഡീഷണല്‍ ഡിപിഐ സ്‌കൂളില്‍ എത്തിയിരുന്നു. 8, 9, 10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളെയും മറ്റ് അധ്യാപകരെയും നേരില്‍ കണ്ട് അഡീഷണല്‍ ഡിപിഐ തെളിവെടുത്തു. എന്നാല്‍ പ്രഥമാധ്യാപികയായ ഊര്‍മിളാ ദേവിയെ മാത്രം ഈ സമയം വിളിപ്പിച്ചിരുന്നില്ലത്രെ. അഡീഷണല്‍ ഡിപിഐ തെളിവെടുപ്പിന് ശേഷം കഴിഞ്ഞ 21 ന് ഊര്‍മിളാ ദേവിയ്ക്ക് ഡിപിഐ മെമ്മോ നല്‍കുകയായിരുന്നു. മെമ്മോയില്‍ മന്ത്രി താമസിച്ച് വന്നതിനെക്കുറിച്ച് പ്രതകരിച്ചത് എന്തിനാണെന്നും ഇതിന് പതിനഞ്ച് ദിവസത്തിനകം മറുപടി നല്‍കണമെന്നും മെമ്മോയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മെമ്മോ നല്‍കി നാല് ദിവസം കഴിഞ്ഞപ്പോള്‍ സ്ഥലം മാറ്റ ഓര്‍ഡര്‍ നല്‍കുകയാണ് ഉണ്ടായത്. മെമ്മോയ്ക്കുള്ള മറുപടി നല്‍കാന്‍പോലും ഡിപിഎ സാവകാശം കാട്ടിയില്ലെന്ന് ഊര്‍മിളാ ദേവി പ്രതികരിച്ചു. താന്‍ മന്ത്രിക്കെതിരെയല്ല പൊതുവേദിയില്‍ പ്രതികരിച്ചത്. കുട്ടികളുടെ പഠിത്തം മുടങ്ങുന്നതിലുള്ള വിഷമം കൊണ്ട് മാത്രമാണ് പ്രതികരിച്ചതെന്നും അവര്‍ പറഞ്ഞു. മാത്രവുമല്ല ഇത് സംബന്ധിച്ച് മന്ത്രിയോട് നേരിട്ട് വിശദീകരിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതിന് കഴിഞ്ഞില്ലെന്ന് അവര്‍ പറഞ്ഞു. തന്നെ സ്ഥലം മാറ്റിയത് അന്യായമാണെന്നും നിയമപരമായി നേരിടുമെന്നും ഊര്‍മിളാ ദേവി അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News