Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 2:30 pm

Menu

Published on August 28, 2017 at 2:25 pm

മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാന്‍ പല നിര്‍മ്മാതാക്കളും തയ്യാറായിരുന്നില്ല; വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത്

script-writer-bipin-chandran-comment-on-mammootty-film

മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ഡേറ്റിനായി നിര്‍മ്മാതാക്കള്‍ ക്യൂ നില്‍ക്കുന്ന അവസ്ഥവരെയുണ്ട്. എന്നാല്‍ മമ്മൂട്ടിയെ വെച്ച് സിനിമയെടുക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകുന്നില്ലെന്ന അവസ്ഥ വന്നാലോ?.

പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പം ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ അങ്ങനെയുള്ള ഒരു അനുഭവം വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിന്റെ അനുഭവമാണ് ബിപിന്‍ ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

മമ്മൂട്ടി നായകനായ ഡാഡികൂള്‍, ബെസ്റ്റ് ആക്ടര്‍ തുടങ്ങിയ സിനിമകളുടെ തിരക്കഥ ഒരുക്കിയത് ബിപിന്‍ ചന്ദ്രനാണ്.

മമ്മൂട്ടിയെപ്പോലെ സുന്ദരനായ നായകന്‍ സംവിധായകരുടെ അടുത്ത് ചെന്ന് ചാന്‍സ് ചോദിച്ച് നടക്കുന്ന സിനിമ വന്നാല്‍ പ്രേക്ഷകര്‍ സ്വീകരിക്കില്ല എന്നതായിരുന്നു പല നിര്‍മ്മാതാക്കളുടേയും ആശങ്കയെന്നും ബിപിന്‍ ചന്ദ്രന്‍ പറയുന്നു.

മമ്മൂട്ടിയുടെ ഡേറ്റുണ്ട് എന്ന് പറഞ്ഞാല്‍ ഏത് നിര്‍മ്മാതാവും ചാടിവീഴുന്ന സമയത്താണ് കഥ കേള്‍ക്കുമ്പോഴേക്കും പലരും പിന്തിരിയുന്ന അവസ്ഥ ഉണ്ടായതെന്നും ബിപിന്‍ പറഞ്ഞു. സിനിമയില്‍ ചാന്‍സ് ചോദിച്ചു നടക്കുന്ന ഒരാളാണ് നായകന്‍. അപ്പോ, ഇത്രയും സുന്ദരനായ നായകന്‍ സംവിധായകരുടെ അടുത്ത് ചാന്‍സ് ചോദിച്ച് നടക്കുന്ന സിനിമ വന്നാല്‍ പ്രേക്ഷകര്‍ എടുക്കത്തില്ല എന്നാണ് അവരുടെ ആശങ്ക.

മമ്മൂട്ടിയെപ്പോലെ സൗന്ദര്യമുള്ള ഒരാള്‍ ചാന്‍സ് ചോദിച്ചാല്‍ ആരാണ് കൊടുക്കാത്തത് എന്നാണവര്‍ ചോദിക്കുന്നത്. മമ്മൂട്ടിക്ക് യാതൊരു പ്രശ്നവും ഇല്ലായിരുന്നു. കുറച്ചുകാലംകൂടി നല്ലൊരു ക്യാരക്ടര്‍ റോള്‍ കിട്ടിയതിന്റെ സന്തോഷമായിരുന്നു അദ്ദേഹത്തിനെന്നും ബിപിന്‍ ചൂണ്ടിക്കാട്ടി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News