Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 2:39 pm

Menu

Published on September 16, 2017 at 11:40 am

സെക്രട്ടേറിയറ്റിലെ പഴയ സാധനങ്ങൾ തൂക്കിവിറ്റ് സംഘടനാ നേതാവ് കയ്യിലാക്കിയത് 5 ലക്ഷം

secretariat-local-leader-sold-scarps-without-tender

 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പഴയ സാധനങ്ങള്‍ തൂക്കി വിറ്റ് സംഘടനാ നേതാവ് അടിച്ചു മാറ്റിയത് 5 ലക്ഷം രൂപ. സെക്രട്ടേറിയറ്റിനുള്ളില്‍ സൂക്ഷിച്ചിരുന്ന പഴയ കടലാസുകള്‍, കമ്പ്യൂട്ടറുകള്‍, തുടങ്ങി പഴയ പല സാധനങ്ങളും തൂക്കി വിറ്റാണ് ഈ സംഘടനാ നേതാവ് 5 ലക്ഷം കൈക്കലാക്കിയതെന്നണ് റിപ്പോര്‍ട്ട്.

ഓണാവധി ദിവസത്തിലാണ് സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയത്. എന്നാല്‍ ഇങ്ങനെ വിട്ടു കിട്ടിയ തുകയില്‍ നിന്നും ചെറുതല്ലാത്തൊരു പങ്ക് അവിടെയുള്ള പലര്‍ക്കും കൊടുക്കാനും ഇയാള്‍ മറന്നില്ല. 50,000 രൂപ നായനാര്‍ അക്കാദമിക്കു സംഭാവന നല്‍കിയ ഇയാള്‍ ശുചീകരണ ജോലിക്കാരായ സ്ത്രീകള്‍ക്കു സെറ്റ് സാരിയും പുരുഷന്‍മാര്‍ക്ക് ഒരു മുണ്ടും വരെ സമ്മാനിച്ചു.

ഈ പഴയ സാധനങ്ങള്‍ വാഹനത്തില്‍ കയറ്റിവിടുന്നതിനായി സഹായിച്ച അവിടത്തെ ശുചീകരണത്തൊഴിലാളികള്‍ക്ക് 600 രൂപ വീതവും നല്‍കി. അതോടൊപ്പം സാധനങ്ങള്‍ കയറ്റാന്‍ വന്ന സിഐടിയുക്കാര്‍ക്ക് 5000 രൂപ നോക്കുകൂലിയായും കൊടുത്തു. സെക്രട്ടേറിയറ്റില്‍ നിന്നു പതിവായി ആക്രി വാങ്ങിയിരുന്ന തമിഴ്‌നാട്ടിലെ കരാറുകാരന്‍ സംശയം തോന്നിയതോടെ പൊതുഭരണ സെക്രട്ടറിക്കു പരാതി നല്‍കിയപ്പോഴാണ് തട്ടിപ്പു പുറത്തുവന്നത്.

സെക്രട്ടേറിയറ്റ് ഓഫീസ് വൃത്തിയാക്കാന്‍ വരുന്ന ആളുകള്‍ തന്നെയാണ് പാഴ്ക്കടലാസുകള്‍ കൊണ്ടുപോവാറുള്ളത്. വെറും തുച്ഛ ശമ്പളമുള്ള ഈ ജീവനക്കാര്‍ക്കു വണ്ടിച്ചെലവിനുള്ള പണം എങ്കിലും ഇതില്‍ നിന്നും ലഭിക്കട്ടെയെന്നു കരുതി പണ്ട് ഇതിനെ ആരും എതിര്‍ത്തിരുന്നില്ല. എന്നാല്‍ പിന്നീട് സംഘടനാനേതാവായ ഉദ്യോഗസ്ഥര്‍ ഇതു തടയുകയായിരുന്നു.

സര്‍ക്കാരിനു ലഭിക്കേണ്ട തുക മറ്റുള്ള ആളുകള്‍ക്ക് കൊള്ളയടിക്കാനുള്ളതല്ല എന്നും പറഞ്ഞു വിരട്ടുകയായിരുന്നു. എന്നാല്‍ ഇത്തരം സാധനങ്ങള്‍ വില്‍ക്കുന്നതിനോ മറ്റോ എല്ലാം ടെന്‍ഡര്‍ വിളിച്ചു കരാര്‍ ഉറപ്പിക്കുകയാണ് ചെയ്യേണ്ടത്. അങ്ങനെ കരാര്‍ ഉറപ്പിച്ച ആള്‍ക്ക് ട്രഷറിയില്‍ പണമടച്ചു കഴിഞ്ഞു ഈ സാധനങ്ങള്‍ കൊണ്ടുപോകാം. എന്നാല്‍ ഇതൊന്നുമില്ലാതെയാണ് ഈ സംഘടനാ നേതാവ് തന്നെ നേരിട്ട് ഈ സാധനങ്ങള്‍ തൂക്കിവിറ്റത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News