Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍ : സൈന്യവുവുമായുള്ള എറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികള്‍ കൂടി കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് അഞ്ചു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളാണ്.കശ്മീരിലെ ഗന്‍ദേര്‍ബാലിലാണ് സൈന്യവും തീവ്രവാദകിളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍്റെ ഖദ്രി അസദുല്ല വിഭാഗക്കാരാണ് മരിച്ചവരെന്ന് സൈനികവക്താവ് അറിയിച്ചു.തീവ്രവാദികളുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ ഗന്‍്ദേര്‍ബാലിലെ പ്രേങ് വനമേഖലയില്‍ തിരച്ചില്‍ നടത്തുകയായിരുന്ന രാഷ്ട്രീയ റൈഫിള്‍സിലെ ഭടന്മാര്‍ക്ക് നേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും ആക്രമണം തുടര്‍ന്ന തീവ്രവാദികള്‍ക്കുനേരെ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.ഇതുവരെ കൊല്ലപ്പെട്ട തീവ്രവാദികളുടെ മറ്റുവിവരങ്ങളൊന്നും കിട്ടിയിട്ടില്ല.
Leave a Reply