Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 5:44 pm

Menu

Published on August 5, 2017 at 3:32 pm

കൊച്ചിയില്‍ നടിക്കുണ്ടായ അവസ്ഥ തനിക്കും സംഭവിച്ചിട്ടുണ്ടെന്ന് സീരിയല്‍ താരം

serial-actress-divya-says-tv-serial-industry-also-has-stains

കൊച്ചി: കൊച്ചിയില്‍ നടിക്കു നേരെയുണ്ടായ ആക്രമണവും തുടര്‍ന്നുള്ള നടന്‍ ദിലീപിന്റെ അറസ്റ്റും കേരളത്തെയാകെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ സമാന അനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പഴയതും പുതിയതുമായ കേസുകള്‍ പലതും പുറത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ ഇത് സിനിമാ മേഖലയില്‍ മാത്രമല്ല മിനിസ്‌ക്രീന്‍ രംഗത്തും സമാനമായ സംഭവങ്ങള്‍ അരങ്ങേറാറുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്.

സ്ത്രീധനം, മാമാട്ടിക്കുട്ടി തുടങ്ങിയ ജനപ്രീയ സീരിയലുകളിലൂടെ ശ്രദ്ധേയയായ ദിവ്യ വിശ്വനാഥാണ് തനിക്കുണ്ടായ അനുഭവം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കൊച്ചില്‍ നടിക്കെതിരെയുണ്ടായതിന് സമാനമായ രീതിയില്‍ തനിക്കെതിരേയും ആക്രമണമുണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു. എന്നാല്‍ ആരാണ് ആക്രമണത്തിന് പിന്നിലെന്നോ എവിടെ വച്ചാണ് സംഭവം നടന്നതെന്നോ വെളിപ്പെടുത്താന്‍ ദിവ്യ തയ്യാറായില്ല.

വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യയുടെ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഈ സംഭവത്തിന് ശേഷം താന്‍ കൂടുതല്‍ ജാഗരൂകയായെന്നും പിന്നീട് എവിടെ പോകുമ്പോഴും ഒരു എക്സ്ട്രാ കെയര്‍ ഉണ്ടാകാറുണ്ടെന്നും ദിവ്യ പറയുന്നു.

സംഭവത്തിന് പിന്നാലെ ആ പ്രോജക്ടില്‍ നിന്നും താന്‍ പിന്മാറിയെന്നും ദിവ്യ വെളിപ്പെടുത്തി. മാത്രമല്ല അങ്ങനെ ഒരു അനുഭവമുണ്ടായപ്പോള്‍ കണ്ണും പൂട്ടി കയ്യും കെട്ടി നോക്കി നിന്നില്ല, ശക്തമായി ചെറുക്കുകയാണ് ചെയ്തതെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.

സൗമ്യ, ജിഷ സംഭവങ്ങള്‍ക്കു ശേഷം മലയാളത്തിലെ ഒരു നടിക്കും ഇത്തരത്തില്‍ അനുഭവമുണ്ടായപ്പോള്‍ സ്ത്രീ സുരക്ഷയെ കുറിച്ച് മുമ്പൊന്നും ഇല്ലാത്ത തരത്തില്‍ കേരളം ഗൗരവ്വമായി ചര്‍ച്ച ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സീരിയല്‍ രംഗത്തും സ്ഥിതിഗതികള്‍ മോശമാണെന്ന താരത്തിന്റെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News