Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെൻ ക്സിയോറ്റ്യൻ ഇന്നു നാടെങ്ങും അഭിമാനത്തോടെ ഓർക്കുന്ന ഒരു ഏഴു വയസ്സുകാരൻ കുട്ടി ആണ്. കാരണം ഉണ്ട്.. ഈ ഏഴു വയസ്സുകാരൻ കുഞ്ഞിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രമാണ് ചെൻന്റെ അമ്മ സുഒ ലു ഇന്നു ജീവിച്ചിരിക്കുന്നത്. തലച്ചോറിൽ അർബുദം ബാധിച്ച കുട്ടിയായിരുന്നു ചെൻ, ചെന്നിന്റെ അമ്മയാകട്ടെ വൃക്ക രോഗ ബാധിതയും. ഇരുവരും ആശുപത്രിയും ചികിത്സയും മരുന്നും മാത്രമായി കഴിയുകയായിരുന്നു. ചെന്നിന്റെ അവസ്ഥ വളരെ മോശമായി തുടങ്ങി. അവൻ മരിച്ചാൽ അവന്റെ അമ്മയ്ക്ക് പുതിയ ഒരു ജീവിതം കിട്ടും എന്ന് അറിയാമായിരുന്ന അവൻ തന്നെ ആണ് അവനെ മരിക്കാൻ അനുവദിക്കാൻ അവന്റെ അമ്മയോട് അപേക്ഷിച്ചത്.
ചെന്നിന്റെ അമ്മ വൃക്ക രോഗ ബാധിതയയത്തിനു കുറച്ചു മാസങ്ങൾക്ക് മുൻപാണ് ചെന്നിന്റെ അർബുദം കണ്ടെത്തിയത്. വർഷങ്ങളോളം ഇരുവരും രോഗത്തോട് യുദ്ധം ചെയ്തു വരികയായിരുന്നു. രോഗം മൂർച്ഛിക്കാൻ തുടങ്ങിയതോടെ ചെന്നിന്റെ കാഴ്ച്ച നഷ്ടപ്പെടുകയും ശരീരം തളർന്നു പോവുകയും ചെയ്ത വേളയിൽ ആണ് ഡോക്ടർമാർ ചെൻ അധിക കാലം ജീവിച്ചിരിക്കില്ല എന്നും താല്പര്യമുണ്ടെങ്കിൽ ചെന്നിന്റെ വൃക്ക സുഒയുടെ ശരീരത്തിൽ യോജിക്കുമെന്നും അറിയിക്കുന്നത്. എന്നാൽ സുഒ അത് കേട്ടപാടെ നിരസിക്കുകയും ചെയ്തു. എന്നാൽ ഇതെല്ലാം അറിഞ്ഞ ചെൻ ആണ് അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി അമ്മയെ തന്റെ വൃക്ക സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തത്. ചെന്നിന് അവന്റെ അമ്മയ്ക്ക് ജീവിതം ഒരു പുതിയ ജീവിതം നൽകി രക്ഷിക്കുക എന്ന ഉറച്ച തീരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളു. അവസാനം തന്റെ മകന്റെ ഒരു ചെറിയ ഭാഗം എങ്കിലും തന്നിലൂടെ ജീവിക്കുമല്ലോ എന്ന പ്രതീക്ഷയിൽ സുഒ അതിനു സമ്മതിക്കുകയായിരുന്നു. ഏപ്രിൽ 2 നു മരിച്ച ചെന്നിന്റെ വൃക്ക അവന്റെ അമ്മയ്ക്ക് ഘടിപ്പിക്കുകയും ചെയ്തു. സുഒ ആരോഗ്യവതിയായിരിക്കുകയാണ് ഇപ്പോൾ. നാടെങ്ങും ചെൻ എന്ന ഏഴു വയസ്സുകാരന്റെ ധൈര്യത്തെയും അമ്മയോടുള്ള സ്നേഹത്തെയും പറ്റി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
–
–
–
–
–
–
–
–
Leave a Reply