Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:19 pm

Menu

Published on June 14, 2013 at 6:13 am

മന്ത്രവാദത്തിന്റെ മറവില്‍ പീഡനം: മന്ത്രവാദിയെ തിരയുന്നു, സഹായി പിടിയില്‍

sexual-harasment-in-the-name-of-blackmagic

കഴക്കൂട്ടം: മന്ത്രവാത തട്ടിപ്പിലൂടെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ കഴക്കൂട്ടം സ്വദേശി അറസ്റ്റില്‍.അപകടത്തില്‍പെട്ട് തളര്‍ന്ന് കിടക്കുന്ന സഹോദരനെ മന്ത്രവാദം നടത്തി രക്ഷപ്പെടുത്താമെന്ന് പ്രലോഭിപ്പിച്ച് വീട്ടമ്മയെ പീഡിപ്പിക്കുകയും അത് മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ചന്തവിള പേരൂര്‍ പറമ്പില്‍ അനൂപിനെയാണ് (26)പോലീസ് അറസ്റ്റ് ചെയ്തത്.മന്ത്രവാദം നടത്തിയ കരൂര്‍ കല്ലുവിളയിലെ നിരഞ്ജനെ പോലീസ് തിരയുകയാണ്. ചന്തവിളയിലെ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. 2009 ല്‍ നടന്ന അപകടത്തില്‍ പരിക്കേറ്റ സഹോദരന്‍ നട്ടെല്ല് തകര്‍ന്ന് കിടപ്പിലായിരുന്നു. ഇയാളെ മന്ത്രവാദം നടത്തി എഴുന്നേല്‍പ്പിച്ച് നടത്താം എന്ന് ഉറപ്പ് നല്‍കി വീട്ടമ്മയെ നിരഞ്ജന്റെ വീട്ടില്‍ അനൂപ് എത്തിക്കുകയായിരുന്നു. തീര്‍ഥജലമെന്ന് പറഞ്ഞ് നിരഞ്ജന്‍ ദ്രാവകം തളിച്ചതോടെ വീട്ടമ്മ ബോധരഹിതയായി. തുടര്‍ന്ന് അനൂപ് പീഡിപ്പിക്കുകയും മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു.നിരന്തരമായ പീഡനം സഹിക്കവയ്യാതെ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മയുടെ ഡയരിക്കുറിപ്പ് കിട്ടിയതോടെയാണ് വീട്ടുകാര് സംഭവമറ ിയുന്നത് .അനൂപ് അറസ്റ്റിലായ വിവരമറിഞ്ഞ് ബുധനാഴ്ച ഉച്ചയോടെയാണ് ഇയാള്‍ മുങ്ങിയത്.

Loading...

Leave a Reply

Your email address will not be published.

More News