Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 3:22 am

Menu

Published on January 3, 2018 at 7:04 pm

പാര്‍വതിയോടുള്ള കലിപ്പ് മൈ സ്റ്റോറിയിലെ പാട്ടിനോടും; ആശങ്ക പങ്കുവെച്ച് ഷാന്‍ റഹ്മാന്‍

shaan-rahman-on-parvathy-my-story-song-controversy

പോയവര്‍ഷത്തെ മലയാളത്തിലെ ഹിറ്റ് പാട്ട് ഏതാണെന്നു ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒരു ഉത്തരമേ കാണൂ; ജിമിക്കി കമ്മല്‍. ഈ പാട്ട് ഒരുക്കിയ ഷാന്‍ റഹ്മാന് പക്ഷേ പുതുവര്‍ഷം അത്ര സുഖകരമല്ല. കാരണം ഷാന്‍ ഒരുക്കിയ പൃഥ്വിരാജ് ചിത്രം മൈ സ്റ്റോറിയിലെ പതുങ്ങി പതുങ്ങി എന്ന ഗാനത്തിന് ഡിസ്‌ലൈക്ക് മേളമാണ്.

മമ്മൂട്ടി ചിത്രമായ കസബയെ കുറിച്ച് പാര്‍വ്വതി നടത്തിയ പരാമര്‍ശങ്ങളാണ് ഈ പാട്ടിനെതിരെ ആളുകള്‍ വലിയ തോതില്‍ ക്യാംപെയ്‌നിങ്ങ് നടത്താന്‍ കാരണം. മുപ്പതിനായിരം ലൈക്ക് ലഭിച്ച് ഈ പാട്ടിന് ഒരു ലക്ഷത്തിലേറെയാണ് ഡിസ്‌ലൈക്കുകളുള്ളത്.

ഒത്തിരി പ്രതീക്ഷയോടെ ചെയ്ത ഗാനമാണ് അതെന്നും അതിനോട് ഇത്തരത്തിലൊരു പ്രതികരണമുണ്ടാകുമ്പോള്‍ തീര്‍ച്ചയായും വിഷമം തോന്നുമെന്നും ഷാന്‍ റഹ്മാന്‍ മനോരമയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.

ആദ്യമായിട്ടാണ് തന്റെ ഒരു പാട്ടിനോട് ആളുകള്‍ ഇങ്ങനെ പ്രതികരിക്കുന്നത്. അതും പുതുവര്‍ഷത്തിലെ ആദ്യ ഗാനത്തോട്. ഒത്തിരി സങ്കടമുണ്ട് അതുകൊണ്ട്. പാട്ട് നല്ലതാണെന്നൊരു വിശ്വാസം തനിക്കുണ്ട്. പാട്ടിനെ കുറിച്ച് പറഞ്ഞ് അഭിനന്ദിച്ചു കൊണ്ട് കുറേ സന്ദേശമെത്തിയിരുന്നുവെന്നും അതുകൊണ്ട് പതിയെ ആണെങ്കിലും ദേഷ്യമൊക്കെ മാറ്റിവച്ച് പ്രേക്ഷകര്‍ ഈ ഗാനം ഏറ്റെടുക്കുമെന്ന് വിശ്വസിക്കുന്നതായും ഷാന്‍ റഹ്മാന്‍ പറഞ്ഞു.

പാട്ടിനെ പാട്ടായിട്ടു മാത്രം കാണണം. പാട്ട് ഒരു അഭിനേത്രിയുടേതു മാത്രമല്ല, വിവാദങ്ങളുമായി ചേര്‍ത്തുവച്ച് അതിനെ സമീപിക്കരുത് എന്നൊന്നും താന്‍ പറയുന്നതില്‍ അര്‍ത്ഥമില്ല. അതില്‍ എന്തെങ്കിലും കാര്യമുണ്ട് എന്നു താന്‍ കരുതുന്നുമില്ല. അതുകൊണ്ട് താന്‍ അങ്ങനെയൊരു നിലപാടുമായി വരില്ല. നല്ല വിഷമമുണ്ട്. അത്രമാത്രം, ഷാന്‍ റഹ്മാന്‍ പറയുന്നു.

പാട്ടിന്റെ ഡിസ്‌ലൈക്കുകളുടെ എണ്ണം വല്ലാത്ത രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഇനിയും അഞ്ചോ ആറോ ഗാനങ്ങള്‍ ഈ ചിത്രത്തില്‍ നിന്ന് വരാനുണ്ട്. എല്ലാം പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. അവര്‍ക്കിഷ്ടമാകണം എന്ന ചിന്തയിലാണ് ഓരോ പാട്ടും ചെയ്യുന്നത്. അവരാണ് ഊര്‍ജവും പ്രതീക്ഷയുമെല്ലാമെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കു മാത്രമല്ല അതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വിഷമമുണ്ട്. അത്രേയുള്ളൂ. അവരുടെ പ്രതികരണം എല്ലാവരേയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് ചിത്രത്തിന്റെ സംവിധായികയും നിര്‍മ്മാതാവുമായ റോഷ്‌നിയെ. സത്യത്തില്‍ തനിക്ക് അവരെ കുറിച്ച് ഓര്‍ത്താണ് ഏറെ വിഷമം. കാരണം, തനിക്ക് ഒരു സ്റ്റുഡിയോയിലോ റൂമിലോ ഇരുന്നു ഗാനം മാത്രം ചെയ്താല്‍ മതി. പക്ഷേ റോഷ്‌നിയുടെ കാര്യം അങ്ങനെയല്ല. അവര്‍ ഒരുപാട് കഷ്ടപ്പെട്ട് ആശിച്ചാണ് ഇത്തരത്തിലൊരു ചിത്രം ചെയ്യുന്നത്. ആ ചിത്രത്തിലെ ആദ്യ ഗാനത്തിനു തന്ന ഇത്തരത്തിലൊരു പ്രതികരണം ഉണ്ടാകുമ്പോള്‍ അവര്‍ക്കെത്രമാത്രം വിഷമമുണ്ടാകുമെന്നും ഷാന്‍ ചോദിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News