Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കട്ടപ്പന: അച്ഛന്റെയും രണ്ടാനമ്മയുടെയും കൊടുംക്രൂരതയ്ക്കിരയായ ഷെഫീക്കിന്റെ നില ഗുരുതരമായി തുടരുന്നു. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും 48 മണിക്കൂര്‍കൂടി കുട്ടിയെ വെന്‍റിലേറ്ററില്‍നിന്ന് മാറ്റേണ്ടെന്നാണ് ഡോക്ടര്‍മാരുടെ നിർദേശം. തലച്ചോറിലെ രക്തസ്രാവം നിലച്ചതും വ്യാഴാഴ്ച വൈകുന്നേരത്തിനുശേഷം അപസ്മാരമുണ്ടായില്ലെന്നതും പ്രതീക്ഷയ്ക്ക് വകനല്‍കുന്നു.വെള്ളിയാഴ്ച രാവിലെ ഷെഫീക്കിന് സി.ടി. സ്‌കാന്‍ ചെയ്തു. എന്നാല്‍, കാര്യമായ പുരോഗതിയില്ലെന്നാണ് റിപ്പോര്‍ട്ട്. അപസ്മാരം വരാതിരിക്കാനും നീര്‍ക്കെട്ട് മാറാനുമുള്ള മരുന്നാണ് ഇപ്പോള്‍ കൊടുക്കുന്നത്. ട്യൂബിലൂടെ പ്രോട്ടീന്‍പൗഡര്‍ ചേര്‍ത്ത പാലും നല്‍കി. തലച്ചോറിന്റെ നിലയില്‍ മാറ്റമില്ലാത്തതിനാല്‍ ഇപ്പോഴും അമിതപ്രതീക്ഷ വേണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കൈകാലുകള്‍ ചെറുതായി അനക്കുന്നതും ശ്വാസകോശ അണുബാധ ഇല്ലെന്നതും നല്ല സൂചനയാണ്.
ഷെഫീക്കിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് സ്‌കൂള്‍ക്കുട്ടികളടക്കം നിരവധി സംഘങ്ങള്‍ വെള്ളിയാഴ്ചയും ആസ്പത്രിയിലെത്തി. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മന്ത്രി പി.ജെ.ജോസഫ് ആസ്പത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Leave a Reply