Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 3:41 am

Menu

Published on July 11, 2013 at 2:30 pm

ഖാന്‍ കുടുംബത്തിൽ മൂന്നാമത്തെ അംഗമായ അബ്റാം എത്തി

shah-rukh-khan-brings-baby-abram-home-denies-sex-determination-test

മുംബൈ :ഖാന്‍ കുടുംബത്തിലെ പുതിയ അംഗമായ അബ്റാം ഖാന്‍ കുടുംബത്തില്‍ എത്തി.47-കാരനായ ഷാരൂഖ് ഖാന്‍ തന്‍റെ മൂന്നാമത്തെ കുഞ്ഞായ അബ്‌റാമുമായി ചൊവ്വാഴ്ചയാണ് വീട്ടിലെത്തിയത്.പ്രസവത്തിനു മുമ്പ് കുഞ്ഞിൻറെ ലിംഗ നിര്‍ണയം നടത്തിയെന്ന പേരില്‍ ഷാരൂഖിനെതിരെ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു .കൂടാതെ മെഡിക്കല്‍ കൌണ്‍സിലും ഈ വിഷയത്തില്‍ ഷാരൂഖിന്‍റെ വിശദീകരണം തേടിയിരുന്നു .ഇത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ് പൂര്‍ണ വളര്‍ച്ചയെത്തുന്നതിന് മുമ്പാണ് അബ്‌റാം ജനിച്ചത്‌ .അവൻറെ ആരോഗ്യത്തെക്കുറിച്ച് ഞങ്ങള്‍ വളരെ ആശങ്കാകുലരായിരുന്നു എന്നും ഷാരൂഖാൻ പറഞ്ഞു.ആര്യന്‍ (16), സുഹാന (13) എന്നിവരാണ് ഷാരൂഖിൻറെ നേരത്തേയുള്ള രണ്ടു കുട്ടികള്‍. അബ്‌റാം അടുത്തിടെയാണ് വാടക ഗര്‍ഭപാത്രത്തിലൂടെ ജനിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News