Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 3:25 pm

Menu

Published on June 17, 2013 at 6:36 am

വാടക ഗര്‍ഭപാത്രം വഴി ഷാറൂഖിന് ആണ്‍കുഞ്ഞ് …

shah-rukh-khan-in-trouble-over-sex-determination-of-unborn-baby

മുംബൈ: വാടക ഗര്‍ഭപാത്രത്തിലൂടെ ആണ്‍കുഞ്ഞ് പിറക്കാന്‍പോകുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന്‍ വിവാദത്തില്‍. റേഡിയോളജിസ്റ്റുകളുടെ സംഘടനയായ ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമാജിങ് അസോസിയേഷന്‍ (ഇറിയ) അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട് . ഗര്‍ഭപാത്രത്തില്‍ പിറവിയെടുക്കുന്ന കുഞ്ഞിന്‍െറ ലിംഗനിര്‍ണയം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറിയ രംഗത്തത്തെിയത്. മിഡ്ഡേ പത്രമാണ് ഷാറൂഖ്, ഗൗരി ദമ്പതികള്‍ക്ക് വാടക ഗര്‍ഭപാത്രത്തിലൂടെ ആണ്‍കുഞ്ഞ് പിറക്കാന്‍പോകുന്ന വിവരം പുറത്തുവിട്ടത്. വാടക ഗര്‍ഭപാത്രത്തിലൂടെ മൂന്നാമത് ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത് ഗൗരിയുടെ ആശയമാണെന്നും ജൂലൈ ആദ്യവാരത്തില്‍ കുഞ്ഞുപിറക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News