Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: വര്‍ഷങ്ങളായി തുടരുന്ന പുകവലിയും മദ്യപാനവും പൂര്‍ണമായും ഒഴിവാക്കാനൊരുങ്ങി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ദുശ്ശീലങ്ങളെല്ലാം പൂര്‍ണമായും ഒഴിവാക്കാണ് താരത്തിന്റെ തീരുമാനം.
ഈ തീരുമാനത്തിലൂടെ തന്റെ കുടുംബത്തോടുള്ള അടുപ്പം കൂടുമെന്നും കൂടുതല്‍ സമയം ഭാര്യയ്ക്കും കുട്ടികള്‍ക്കുമായി ചെലവഴിക്കാന്‍ സാധിക്കുമെന്നും ഷാറൂഖ് കരുതുന്നു. നാലു വയസുകാരനായ അബ്റാമടക്കമുള്ള തന്റെ മക്കള്‍ക്കൊപ്പം കൂടുതല്‍ കാലം ജീവിക്കാനാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യകരമായ ജീവതരീതിയിലേക്ക് മടങ്ങിപ്പോവണമെന്ന് ആഗ്രഹമുണ്ട്. എല്ലാറ്റിനുമുപരി അബ്‌റാമിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കാത്തതാണ് തന്നെ ഇത്തരമൊരു ചിന്തയിലേക്ക് നയിച്ചതെന്നും ഷാരൂഖ് വ്യക്തമാക്കി.
അടുത്ത കുറെ വര്‍ഷങ്ങള്‍ കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം ചെലവഴിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. അതുകൊണ്ട് ആരോഗ്യകരമായ ജീവതരീതി പിന്തുടരാമെന്ന് തീരുമാനിച്ചു. നിഷ്‌കളങ്കതയ്ക്കും സ്‌നേഹത്തിനും ചെലുത്താവുന്ന സ്വാധീനമെന്ന് വേണമെങ്കിലും ഇതിനെ പറയാം. പൊതുവേദികളില്‍ ഷാറൂഖ് പുകവലിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു.
ഈ പ്രായത്തിലും ഒരു ചെറിയ കുട്ടിയുടെ പിതാവ് എന്ന നിലയില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് 50 വയസുകാരനായ ഷാരൂഖ് പറഞ്ഞു. അതുകൊണ്ടു തന്നെ മക്കളുടെ കൂടെ ഇനിയൊരു 25 വര്‍ഷം കൂടി കഴിയാനാണ് ആഗ്രഹിക്കുന്നത്. തനിക്ക് 15 വയസ് പ്രായമുള്ളപ്പോഴാണ് തന്റെ മാതാപിതാക്കള്‍ മരിച്ചത്. ഇതേ അവസ്ഥ തന്റെ മക്കള്‍ക്കുണ്ടാവാതിരിക്കാനാണ് തന്റെ പുതിയ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Reply