Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 10:47 pm

Menu

Published on March 8, 2015 at 5:50 pm

സാരിയുടുത്ത ഷാരൂഖിൻറെ ഫോട്ടോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു

shah-rukh-khan-spotted-in-a-saree

ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് സാരിയുടുത്ത ഫോട്ടോ സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലാകുന്നു. ഇന്ത്യാ പൂഛേഗാ സബ്സേ ഷാനാ കോന്‍ എന്ന ടെലിവിഷന്‍ പരിപാടിക്ക് വേണ്ടിയാണ് ഷാരൂഖ് സാരി ഉടുത്ത് പ്രത്യക്ഷപ്പെട്ടത്. ഷോയില്‍ പങ്കെടുക്കാനെത്തിയ സ്‍ത്രീകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഷാരൂഖ് സാരിയുടുത്തത്. കോട്ടിനു മുകളില്‍ സാരി ചുറ്റുകയായിരുന്നു. പ്രോഗ്രാമില്‍ പങ്കെടുത്ത സ്‍ത്രീകള്‍ ഷാരൂഖിനെ സാരിയുടുക്കാന്‍ സഹായിക്കുകയും ചെയ്‍തു.ഇതിനു മുമ്പും ഷാരൂഖ് സാരി ഉടുത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നേരത്തേ  ചെന്നൈ എക്സ്പ്രസിന്റെ പ്രമോഷന്‍ പ്രോഗ്രാമിലും ഷാരൂഖ് സാരി ഉടുത്തിരുന്നു.മാര്‍ച്ച് എട്ടിന് വനിതാ ദിനത്തില്‍ സാരിയുടുത്ത കിംഗ് ഖാന്‍ ഷോയുമായി മിനിസ്‌ക്രീനില്‍ എത്തുന്നത്.മാര്‍ച്ച് രണ്ടിന് സംപ്രേഷണം ആരംഭിച്ച് സീ ടീവി ഗ്രൂപ്പിന് കീഴിലുള്ള ആന്‍ഡ് ടിവിയാണ് ഷാരൂഖ് അവതാരകനാകുന്ന ഷോ സംപ്രേഷണം ചെയ്യുന്നത്.

Shah Rukh Khan

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News