Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒന്നിന് പുറകെ ഒന്നായി ടീസറുകള്‍. ഡിയര്‍ സിന്ദഗിയുടെ റിലീസിനായി കാത്തിരുന്ന് അക്ഷമരാകുകയാണ് ആരാധകര്‍. ഷാരൂഖ് ഖാന്‍-ആലിയ ഭട്ട് ജോഡി ആദ്യമായി ഒന്നിക്കുന്ന ഡിയര്‍ സിന്ദഗിയുടെ നാലാമത്തെ ടീസറും പുറത്തിറങ്ങി. ഷാരൂഖ്-ആലിയ കെമിസ്ട്രിയാണ് എല്ലാ ടീസറുകളുടെയും ഹൈലൈറ്റ്. കുസൃതിയും കുറുമ്പും പോസിറ്റീവ് എനര്‍ജിയും നിറഞ്ഞ ആദ്യ മൂന്ന് ടീസറിനെയും പോലെ നാലാം ടീസറിനും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിക്കുന്നത്. ടേക്ക് 4: സെറ്റ് ഫ്രീ എന്ന പേരിലാണ് ടീസറെത്തിയിരിക്കുന്നത്. ടീസറുകളെക്കൂടാതെ അടുത്തിടെ പുറത്തിറങ്ങിയ ജസ്റ്റ് ഗോ ടു ഹെല്‍ എന്ന ഗാനവും പ്രേക്ഷകശ്രദ്ധ നേടി.
വ്യത്യസ്തമായ ഗെറ്റപ്പിലാണ് കിങ് ഖാന്‍ ചിത്രത്തിലെത്തുന്നത്. ജഹാംഗീര്‍ ഖാന്‍ എന്ന ജഗ്ഗായി ഷാരൂഖും കെയ്‌റ ആയി ആലിയയും എത്തുന്നു.
പ്രണയവും പ്രണയത്തകര്‍ച്ചയുമെല്ലാം കെയ്‌റയെ മാനസികസമ്മര്‍ദ്ദത്തിലാക്കുന്നു. കെയ്‌റയും ജഗ്ഗും കണ്ടുമുട്ടുന്നതും തുടര്‍ന്ന് കെയ്‌റയുടെ ജീവിതത്തില്‍ ജഗ്ഗ് വരുത്തുന്ന മാറ്റങ്ങളുമാണ് ഡിയര്‍ സിന്ദഗിയുടെ പ്രമേയം.
കുനാല്‍ കപൂര്‍ ആദിത്യ റോയ് കപൂര്‍ എന്നിവരും ചിത്രത്തിലുണ്ട്. പാക് താരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ അലി സഫറിനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. പകരം രാജ് ഭാസിന്‍ ആകും ഡിയര്‍ സിന്ദഗിയില്‍ അഭിനയിക്കുക.
ഇംഗ്ലീഷ് വിംഗ്ലീഷിന് ശേഷം ഗൗരി ഷിന്‍ഡെ ഒരുക്കുന്ന ചിത്രമാണ് ഡിയര്‍ സിന്ദഗി. ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് അമിത് ത്രിവേദിയാണ്. ചിത്രത്തിന് ട്രെയിലര്‍ ഉണ്ടാകില്ലെന്ന് പകരം നാല് ടീസറുകളാകും എത്തുകയെന്നും സംവിധായക നേരത്തെ വ്യക്തമാക്കിയിരുന്നു.നവംബര്‍ 25നാണ് ചിത്രം റിലീസ് ചെയ്യുക.
Leave a Reply