Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരുകാലത്ത് മലയാള സിനിമാ പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടിയ മാദക സുന്ദരിയാണ് സിനിമാ നടി ഷക്കീല. മലയാളത്തിൽ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും പാറി നടന്ന ഷക്കില ഇപ്പോള്‍ സിനിമകള്‍ കുറച്ച്, തന്റേതായ മറ്റൊരു ലോകത്ത് ജീവിയ്ക്കുകയാണ്. അടുത്തിടെ ഒരു പ്രമുഖ മലയാളം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷക്കീല മലയാളികളുടെ തന്റേടക്കുറവിനെയും നിലപാടുകള്‍ പരസ്യപ്പെടുത്താനുള്ള ഭയത്തെയും കുറിച്ച് സംസാരിക്കുകയുണ്ടായി.
മലയാളമാണ് തന്നെ ഏറ്റവും കൂടുതല്‍ അംഗികരിച്ചതെന്ന് പറയുമ്പോഴും കേരളത്തിലെ ഒരു പൊതുവേദിയില്‍ പോലും തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലന്ന് ഷക്കീല പറയുന്നു ഒരു പൊതു പരിപാടികളിലും തന്നെ അതിഥിയായി ക്ഷണിക്കാത്തതിന് കാരണം മലയാളകളുടെ തന്റെടക്കുറവും നിലപാടുകള്‍ പരസ്യപ്പെടുത്താനുള്ള ഭയവുമാണ് , മനസില്‍ ആഗ്രഹങ്ങള്‍ മൂടിവയ്ക്കുകയും പുറത്ത് സദാചാരം പ്രസംഗിക്കുകയുമാണ് മലയാളികള്‍ ചെയ്യുന്നത്.. ഷക്കീല പറഞ്ഞു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭിന്നലിംഗക്കാരുടെ ഒപ്പമാണ് ഷക്കീലയുടെ ജീവിതം. അഞ്ച് വര്‍ഷം മുമ്പ് ഒരു ഭിന്നലിംഗക്കാരിയായ കുട്ടിയെ ഇവര്‍ ദത്തെടുത്തു. അതിന് ശേഷം ഭിന്നലിംഗത്തില്‍ പെട്ട ഒരാള്‍ ഷക്കീലയെ ദത്തെടുക്കാന്‍ തയാറായി വന്നു. ഇപ്പോള്‍ ഇവരാണ് ഷക്കീലയുടെ അമ്മ. അമ്മയുടെയും മകളുടെയും ഒപ്പം സന്തോഷകരമായ ജീവിതം നയിച്ചുവരികയാണിവര്‍.
Leave a Reply