Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ വിവാഹിതയാവുകയാണ്. .വിവാഹത്തിന് എല്ലാ സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് ക്ഷണിച്ചിരിക്കുകയാണ് ശാലു.നേരിട്ട് അറിയിക്കാന്‍ വിട്ടുപോയവരെ ഫെയ്‌സ്ബുക്ക് വഴി ക്ഷണിച്ചിരിക്കുകയാണ്. ഇതൊരു അറിയിപ്പായി കരുതണമെന്ന് ശാലു ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്തംബര്‍ 8 നാണ് വിവാഹം. കൊല്ലം, വാക്കനാട് സ്വദേശി സജി. ജി. നായരാണ് വരന്‍.
ശാലു ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ ….
പ്രിയപ്പെട്ടവരേ, ഞാന്‍ (ശാലു മേനോന്‍) അടുത്ത മാസം എട്ടാം തീയതി വിവാഹിതയാവുന്നു. കൊല്ലം, വാക്കനാട് ഗോകുലത്തില്‍ ഗോപാല കൃഷ്ണന്‍ നായരുടെയും വസന്ത കുമാരി അമ്മയുടെയും മകന്‍ സജി. ജി. നായര്‍ ആണു വരന്‍. വിവാഹം സെപ്റ്റംബര്‍ 8 നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബന്ധുമിത്രാദികള്‍ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങില്‍ നടത്താന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഏവരുടെയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിക്കുന്നു.
തുടര്‍ന്ന് പതിനൊന്നാം തീയതി (ഞായറാഴ്ച ആണ്) ചങ്ങനാശ്ശേരി കൊണ്ടൂര്‍ റിസോര്‍ട്ടില്‍ വച്ചു നടത്തുന്ന വിവാഹ സല്‍ക്കാരത്തിലേക്കു എല്ലാ സുഹൃത്തുക്കളുടെയും സാന്നിധ്യം സദയം ക്ഷണിച്ചു കൊള്ളുന്നു. (നേരിട്ട് അറിയിക്കാന്‍ വിട്ടുപോയാല്‍, ഇത് ഒരു അറിയിപ്പായി കരുതണം എന്നും അപേക്ഷ.)
–
–
Leave a Reply