Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 1:18 am

Menu

Published on April 25, 2014 at 5:27 pm

കലോത്സവം കാണാനെത്തിയ ശാലു മേനോനു ചുറ്റും ആരാധകർ തിങ്ങിക്കൂടി

shalu-menon-reached-for-youth-festival-as-audience

എം.ജി സർവകലാശാലയുടെ കലോത്സവം കാണാൻ പോയ സോളാർ തട്ടിപ്പ് കേസ് പ്രതി ശാലു മേനോനെ ആരാധകർ പൊതിഞ്ഞു. തൻറെ ശിഷ്യരിൽ ചിലർ മത്സരത്തിനെത്തിയിട്ടുണ്ടെന്നും അവരെ കാണാനാണ് ഇവിടെ വന്നതെന്നും ശാലു പറഞ്ഞു.പരിപാടി കാണാൻ മഹാരാജാസ് ഓഡിറ്റോറിയത്തിലെത്തിയ ശാലു ആളുകൾ തിരിച്ചറിയാതിരിക്കാൻ കാറിൻറെ ഗ്ലാസ്സിൽ മറയൊട്ടിച്ച് രണ്ടു മണിക്കൂറോളം കാറിൽ തന്നെയിരുന്നു. പരിപാടി തുടങ്ങിയപ്പോഴായിരുന്നു പുറത്തിറങ്ങിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇതേ കേസിലെ പ്രതിയായ സരിത എസ് നായർ മൂകാബിക ക്ഷേത്രത്തില്‍ തൊഴാന്‍ പോയപ്പോഴും ഇതേ അനുഭവമായിരുന്നു. തൻറെ വഴുതിപ്പോയ കലാജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് താനിപ്പോഴെന്ന് ശാലു പറഞ്ഞു.ജാമ്യത്തിൽ പുറത്തിറങ്ങിയ ശാലു പിന്നീട് സീരിയൽ രംഗത്തേക്കും നൃത്ത രംഗത്തേക്കും തിരിയുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News