Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അധികമാരും ചെയ്യാന്‍ മുതിരാത്ത ഒരു കാര്യം ചെയ്തിരിക്കുകയാണ് നടി ഷംന കാസിം. സംവിധായകന്റെ ആവശ്യപ്രകാരം പുതിയ ചിത്രത്തിനായി തല മൊട്ടയടിച്ചിരിക്കുകയാണ് ഷംന കാസിം. വളരെ ചുരുക്കം നടിമാര്‍ മാത്രം തയ്യാറാകുന്ന സാഹസത്തിനാണ് ഷംന തയ്യാറായിരിക്കുന്നത്.
ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയാണ് തല മൊട്ടയടിച്ചത്. അതില്‍ തനിക്കൊട്ടും മനഃസാക്ഷിക്കുത്തില്ല. സംവിധായകനിലും തിരക്കഥയിലും വിശ്വാസമുണ്ട്. മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, ശശികുമാറിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അതുകൊണ്ടുതന്നെ കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയാറായിരുന്നുവെന്നും ഷംന കാസിം പറഞ്ഞു. എന്നാല്‍ കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ അവര്‍ തയ്യാറായില്ല.
തല മൊട്ടയടിച്ച് ചെയ്യേണ്ട ചില രംഗങ്ങള്‍ ചിത്രത്തിലുണ്ട്. അത് എന്തിന് വേണ്ടിയായിരുന്നു എന്നത് സസ്പെന്‍സാണ്. എന്നും ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് സംതൃപ്തിയാണ്. രണ്ടാമതൊന്ന് ആലോചിച്ചില്ല. തല മൊട്ടയടിക്കണം എന്ന് പറയുമ്പോള്‍ എല്ലാവരും രണ്ടാമതൊന്ന് ആലോചിക്കും. പക്ഷെ ഞാന്‍ ആലോചിച്ചത്, ഈ അടുത്ത കാലത്ത് എനിക്ക് ഡാന്‍സ് പ്രോഗ്രാമോ മറ്റോ ഉണ്ടോ എന്ന് മാത്രമാണ്. വളരെയധികം പ്രതീക്ഷയോടെയാണു കൊടിവീരന്‍ എന്ന ചിത്രം ചെയ്യുന്നതെന്നും ഷംന പറയുന്നു.
Leave a Reply