Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 10:42 am

Menu

Published on November 9, 2016 at 1:04 pm

മുസ്ലീം നടിമാര്‍ പൊട്ട് തൊട്ട് അഭിനയിക്കാന്‍ പാടില്ല എന്ന് പറഞ്ഞവര്‍ക്ക് ഷംനയുടെ ചുട്ട മറുപടി….

shamna-kasim-react-against-facebook-comments

വളരെ കഴിവുള്ള നടിയായിട്ടും മലയാളമടക്കം അവഗണിച്ച നായികയാണ് ഷംന കാസിം. സിനിമ കുറഞ്ഞതോടെ സ്റ്റേജ് ഷോകളിലും മറ്റും നൃത്തവുമായി ഒതുങ്ങേണ്ടിവന്നു താരത്തിന്. മികച്ച നര്‍ത്തകിയും അഭിനേത്രിയുമായ ഷംന സിനിമ തന്നെ ഉപേക്ഷിക്കാം എന്ന ചിന്തയിലും എത്തി. മുസ്ലീമായതിനാല്‍ സ്വന്തം മതത്തില്‍ നിന്നുള്ളവരുടെ വിമര്‍ശനം വേറെ.സോഷ്യൽ മീഡിയകളിൽ വരുന്ന കമന്റുകളെ കുറിച്ചും വിവാദങ്ങളെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

എന്നെ പറ്റി ഒരുപാട് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. ഗര്‍ഭിണിയായി അഭിനയിച്ചപ്പോള്‍ ഷംന വിവാഹം കഴിക്കാതെ ഗര്‍ഭിണിയായി എന്ന് വരെ വാര്‍ത്തകള്‍ പ്രചരിച്ചു.

എന്നെ പറ്റിയുള്ള ഗോസിപ്പുകള്‍ വരുമ്പോള്‍ വീട്ടുകാരാണ് ഏറ്റവും കൂടുതല്‍ വിഷമിച്ചത്. ഞാനും ഒരുപാട് കരഞ്ഞിരുന്നു. ഇനി ഇക്കാര്യത്തെ ചൊല്ലി ഞാന്‍ കരയാന്‍ എന്നെ കിട്ടില്ല.ഷംന പറയുന്നു

തീര്‍ച്ചയായും ഞാനൊരു മുസ്ലീം പെണ്‍കുട്ടിയാണ്. ജീവിതത്തില്‍ അതിന്റെ ചിട്ടകള്‍ പാലിക്കുന്നുണ്ട്. പക്ഷേ ഞാനൊരു സെലിബ്രിറ്റി കൂടിയാണ്. പൊട്ട് തൊടേണ്ടിവന്നാല്‍ തീര്‍ച്ചയായും തൊടും. അതിനെതിരെ ആര് കമന്റ് പറഞ്ഞാലും എനിക്ക് പേടിയില്ല. ഇളം നിറത്തിലുള്ള പൊട്ടുകളോടാണ് താല്‍പ്പര്യം. ചുവന്ന പൊട്ടുകളാണ് കൂടുതലിഷ്ടം- ഷംന പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News