Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കഴിഞ്ഞ ദിവസമാണ് നടി ശരണ്യ മോഹന്‍ ഒരു ആണ്‍കുഞ്ഞിന്‍റെ അമ്മയായത്. ഇത് ഒട്ടുമിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത് ആഘോഷിച്ചു . ‘ശരണ്യ മോഹന്‍ അമ്മ ആയി’ എന്ന തലക്കെട്ടില്‍ മനോരമ ഓണ്‍ലൈന്‍ ഇത് വാര്‍ത്തയാക്കിയിരുന്നു. മനോരമ ഓണ്‍ലൈനിന്റെ ഫേസ്ബുക്ക് പേജില്‍ ഈ വാര്‍ത്ത ഷെയര്‍ ചെയ്തതിന് താഴെയാണ് തികച്ചും മനുഷ്യത്വവിരുദ്ധവും സ്ത്രീവിരുദ്ധവുമായ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശരണ്യയുടെ ഭര്‍ത്താവ് അരവിന്ദ്.
കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യമായി എന്റെ എല്ലാ പ്രിയ സുഹൃത്തുകള്‍ക്കും നന്ദി. ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി. ശരണ്യയും കുഞ്ഞും സുഖം ആയി ഇരിക്കുന്നു.
മോശം കമന്റിട്ടവരെ മാനസീക രോഗികളായാണ് അരവിന്ദ് വിശേഷിപ്പിച്ചത്. ഒരു പക്ഷെ ഏറ്റവും അധികം മാനസിക വൈകൃതങ്ങള്‍ ഉള്ള ഒരു പറ്റം മനുഷ്യര്‍ .മനുഷ്യര്‍ എന്നൊക്കെ വിളിക്കാന്‍ കഴിയുമോ എന്ന് സംശയം. നരേന്ദ്ര മോദി കേരളത്തെ സോമാലിയ ആയി വിശേഷിച്ചപ്പോള്‍ ഒരു പറ്റം ആള്‍ക്കാര്‍ എതിര്‍ത്ത് കൊണ്ട് വന്നിരുന്നു. ശരിക്കും എതിര്‍ക്കേണ്ടതാണ്. കാരണം സൊമാലിയ കാര്‍ ഇത്രയും നീചന്‍മാര്‍ അല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്നുള്ളത് ഒരു അവകാശം ആണ്. എന്നാല്‍ ഇത്തരം അഭിപ്രായ സ്വാതന്ത്ര്യം മലയാളിക്ക് നല്ല രീതിയില്‍ ചീത്ത പേര് ഉണ്ടാകുന്നു.
ശരണ്യയെ മോശമായി സംസാരിച്ച ഒരാളുടെ പേര് എടുത്തു പറഞ്ഞ് അയാള്‍ക്ക് പ്രത്യേകം മറുപടി അരവിന്ദ് നല്‍കിയിട്ടുണ്ട്. കവര്‍ ഫോട്ടോയും പ്രൊഫൈലും കണ്ടപ്പോള്‍ താങ്കളും ഒരു അച്ഛന്‍ എന്ന പദവി അലങ്കരിക്കുന്ന ഒരാള്‍ ആണെന്ന് മനസ്സിലായി. ഇത്രയും നീചമായ ഒരു കമന്റ് അടിച്ചു എന്ത് സന്തോഷം ആണ് കിട്ടിയത് എന്ന് എനിക്കറിയില്ല. എന്തായാലും താങ്കളുടെ കവര്‍ ഫോട്ടോയില്‍ കാണുന്ന പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും നിങ്ങള്‍ പറഞ്ഞ രീതിയില്‍ ഉള്ള അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നുവെന്ന് അരവിന്ദ് പറഞ്ഞു.
–
–
Leave a Reply