Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആശുപത്രിയില്‍ കഴിയുന്ന ഷഫീഖിനെ കാണാന്‍ കുട്ടിയുടെ സഹോദരന്‍ ഷഫിനെയും രണ്ടാനമ്മയുടെ മകള്‍ ഹസനീയയെയും മൂവറ്റുപുഴ യതീംഖാനയിലെ അധികൃതര്‍ ശനിയാഴ്ച വൈകുന്നേരം കൊണ്ടുവന്നിരുന്നു. അനുജനെ കണ്ടപ്പോള്‍ ഷഫിന്‍ വിതുമ്പി.
ഷെഫീഖിന്‍റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി കൈവന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടി ഇപ്പോള്‍ സ്വന്തം നിലയില്‍ ശ്വസിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഭാഗികമായാണ് വെന്‍റിലേറ്ററിന്‍റെ സഹായമുള്ളത്. ഇതോടെ കുട്ടി രക്ഷപ്പെടാനുള്ള സാധ്യത 35 ശതമാനമായി ഉയര്‍ന്നു. തലയിലെ നീര്‍ക്കെട്ടിന് നേരിയൊരു കുറവുവന്നിട്ടുണ്ടെന്ന് ഡോകട്ര്‍ അറിയിച്ചു. വെന്‍റിലേറ്ററിന്‍റെ സഹായം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
Leave a Reply