Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമേരിക്കയിലെ വടക്കന്‍ ടെക്‌സസില്‍ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസ് മരണപ്പെട്ടതില്‍ ദുരൂഹതകളേറുന്നു. പാല്‍ കുടിക്കാത്തതിന് കുട്ടിയെ ശിക്ഷയായി പുറത്തു നിര്‍ത്തിയതായിരുന്നെന്നും പിന്നീട് ചെന്ന് നോക്കിയപ്പോള്‍ കാണാതായെന്നുമായിരുന്നു ആദ്യം വന്ന പരാതി. എന്നാല്‍ പിന്നീട് കുട്ടിയുടെ മൃതശരീരം ദിവസങ്ങള്‍ക്ക് ശേഷം തൊട്ടടുത്ത റോഡിലുള്ള കലുങ്കില്‍ നിന്നും കിട്ടിയത് മുതല്‍ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലുകളും സംശയങ്ങളുമാണ് കേസില്‍ പല പുതിയ മാനങ്ങളും നല്‍കിയിരിക്കുന്നത്.
വളര്‍ത്തുമകളെ കാണാതായ കേസില്‍ മലയാളി വെസ്ലി മാത്യൂസിന്റെ പുതിയ മൊഴിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കുട്ടിയെ പാല്‍ കുടിപ്പിക്കാനുള്ള ശ്രമത്തില്‍ ദേഷ്യം വന്ന താന്‍ കുട്ടിയെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്നാണ് മൊഴി. നേഴ്‌സ് കൂടിയായ ഭാര്യ സിനി ഈ സമയം ഉറക്കത്തിലായിരുന്നു. തുടര്‍ന്ന് ഭാര്യയെ അറിയിക്കാതെ തന്നെ മൃതദേഹം പുറത്ത് ഉപേക്ഷിച്ചുവെന്നാണ് മൊഴിയില്‍ പറയുന്നത്.
പക്ഷെ പോലീസ് ഇത് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. ഭാര്യയെ വീട്ടില്‍ നടന്നതൊന്നും അറിയിച്ചില്ലെന്ന ഇയാളുടെ വെളിപ്പെടുത്തലില്‍ ആണ് പൊലീസിന് സംശയം ബാക്കി നില്‍ക്കുന്നത്. എന്നാല്‍ സിനിക്കെതിരെ പൊലീസിന് തെളിവൊന്നും കിട്ടിയിട്ടുമില്ല. എന്നാല്‍ പൊലീസിന് ലഭിച്ച മൃതശരീരം ഷെറിന്റേത് തന്നെയാണെന്ന് പൊലീസിനോട് പറഞ്ഞതും സിനിയാണ്. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത് എന്നത് ഉറപ്പാണ്. ശ്വാസം മുട്ടിച്ച ശേഷം അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഇയാള്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വെസ്ലി മാത്യൂസിന്റെ കാറിനുള്ളില്‍ നിന്നും ലഭിച്ച ഡിഎന്‍എ സാംപിളുകളാണ് ഷെറിന്‍ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ എത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ ഈ മൃതദേഹം ഷെറിന്റേതു തന്നെയാണെന്നാണു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഫൊറന്‍സിക് റിപ്പോര്‍ട്ട് കിട്ടാത്തതുകൊണ്ടു മൃതദേഹം ഷെറിന്റേതു തന്നെയെന്നു പൊലീസിന് ഉറപ്പു പറയാന്‍ പറ്റിയിട്ടില്ല.
Leave a Reply