Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 17, 2026 9:35 am

Menu

Published on January 16, 2014 at 1:11 pm

കാമസൂത്ര നടിയും സംവിധായകനും തമ്മില്‍ ഉടക്ക്;ചിത്രത്തില്‍നിന്നു പിൻമാറിയതായി താരം

sherlyn-chopra-quits-rains-abuses-on-director

കാമസൂത്ര ത്രി ഡിയുടെ സംവിധായകന്‍ രൂപേഷ് പോളും മുഖ്യനായിക ഷെര്‍ളിന്‍ ചോപ്രയും തമ്മില്‍ വാക്ക്‌പോര്.ചിത്രത്തിൻറെ ട്രെയ്‌ലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകമാണ് സംഭവം. ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്യുന്ന ചടങ്ങിൽ ഷെര്‍ളിന്‍ പങ്കെടുക്കാത്തതാണ് വഴക്കിന് തുടക്കം കുറിച്ചത്.തൻറെ നായികമാർ ലോഞ്ചിനു വന്നിലെങ്കിൽ അതിനായി കാലു പിടിക്കാനൊന്നും തന്നെ കിട്ടിലെന്ന നിലപാടായിരുന്നു രൂപേഷിന്റെത്.സംവിധായകനാണ് താരത്തിനേക്കാൾ ഉയരത്തിലാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും രൂപേഷ് പറഞ്ഞതായാണ് റിപ്പോർട്ട്.അതിനുശേഷമാണ് ഷെര്‍ലിന്‍ ട്വിറ്ററിലൂടെ തുറന്നടിച്ചത്. താന്‍ കാമസൂത്ര 3ഡി ചിത്രത്തില്‍നിന്നു പിന്‍മാറിയെന്നും അവര്‍ അറിയിച്ചു.കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ നില്‍ക്കാതെ ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്നാണ് ഷെര്‍ലിന്‍ അറിയിച്ചത്.അഞ്ച് ദിവസം മാത്രമാണ് ചിത്രത്തില്‍ ഷൂട്ടിങിന് പങ്കെടുത്തത്.മര്യാദയില്ലാത്ത പെരുമാറ്റം സഹിക്കാന്‍ കഴിയില്ലെന്നും ഇനിയൊരു വേദിയിലും ചിത്രത്തിൻറെ പ്രമോഷനായി പ്രത്യക്ഷപ്പെടില്ലെന്നും ഷെര്‍ലില്‍ അറിയിച്ചു.അതിനിടയില്‍ സംവിധായകന്‍ ഷര്‍ലിനെ അശ്ലീല നടിയെന്ന് വിളിച്ച ആരോപണവുമുണ്ടായിരുന്നു.എന്നാല്‍ ചിത്രത്തില്‍ നിന്ന് ഷെര്‍ളിന്‍ പിന്മാറിയത് താന്‍ അറിയുന്നത് ഇപ്പോഴാണെന്ന് സംവിധായകന്‍ രൂപേഷ് പോള്‍ പറഞ്ഞു. അശ്ലീല സിനിമകളുടെ ഭാഗമായിരുന്ന ഷെര്‍ലിനെ നല്ല സിനിമകളുടെ ഭാഗമാക്കിയത് കാമസൂത്രയാണെന്ന് മറക്കരുതെന്ന് സംവിധായകന്‍ ഓര്‍മിപ്പിച്ചു.ഇതിന് പിന്നാലെ സംവിധായകനും മലയാളിയുമായ രൂപേഷ് പോള്‍ ശക്തമായ മറുപടിയുമായി ഫേസ്ബുക്കിലെത്തി. വിവാദമുണ്ടാക്കി പ്രശസ്തയാകാനാണ് അവര്‍ ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി.അശ്ലീല സിനിമയുടെ ഭാഗമായിരുന്ന ഷെര്‍ലിനെ നല്ല സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിച്ചതു താനും കാമസൂത്രയും ആണെന്നു മറക്കരുത്.ഒരു നടിയെന്ന നിലയില്‍ അവരെ സിനിമയില്‍ അവതരിപ്പിച്ചതിന്റെ നന്ദിയെങ്കിലും കാണിക്കണമെന്നാണ് രൂപേഷ് പറയുന്നത്.എന്നാല്‍ ഇവരുടെയൊന്നും തലേവര മാറ്റാന്‍ കഴിയില്ലല്ലെന്നും രൂപേഷ് കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News