Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: ബോളിവുഡ് താരം ശിൽപ്പാ ഷെട്ടി ബുർജ് ഖലീഫയിലെ തൻറെ അപ്പാർട്ട്‌മെൻറ് വിൽക്കുന്നതായി റിപ്പോർട്ട്. ഭര്‍ത്താവ് രാജ് കുന്ദ്ര ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ അകപ്പെട്ടതോടെ ശില്‍പ്പയുടെ ബിസിനസ് തകരാന്‍ തുടങ്ങിയതായി വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിത ദുബായ് ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ട്‌മെന്റും വിൽക്കാനൊരുങ്ങുകയാണ് താരം. ദുബായിൽ തന്നെ മറ്റൊരു അപ്പാർട്ട്‌മെന്റ് വാങ്ങുമെന്നും ഇതിനായി പല സ്ഥലങ്ങളും കണ്ടു വെച്ചിട്ടുണ്ടെന്നും ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിനെത്തിയ ശില്പ പറഞ്ഞു. മകൻ വിവാന് ബുർജിലെ സ്ഥലം തികയുന്നില്ലെന്നും മകന് വേണ്ടിയാണ് പുതിയ താമസസ്ഥലം വാങ്ങാനൊരുങ്ങുന്നതെന്നും ശില്പ പറഞ്ഞു. 2010 ല്‍ ഭാർത്താവ് രാജ് കുന്ദ്ര ശില്പയ്ക്ക് വിവാഹ വാർഷിക സമ്മാനമായി നൽകിയതാണ് ബുര്‍ജ് ഖലീഫയിലെ ഈ അപ്പാര്‍ട്ട്‌മെന്റ്.
Leave a Reply